India

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷയായത് തെരുവുനായ്ക്കൾ: 16കാരൻ പിടിയിൽ | heroic-street-dogs-save-woman-from-sexual-assault-in-coimbatore-attacker-arrested

നായ്ക്കൾ തന്റേതാണോയെന്ന് 16കാരൻ യുവതിയോട് ചോദിക്കുന്നതും സിസിടിവിയിലുണ്ട്

കോയമ്പത്തൂർ∙ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പതിനാറുകാരനെ ഓടിച്ച് തെരുവുനായ്ക്കൾ. കോയമ്പത്തൂരിലെ തുടിയലൂരിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ സംഭവം പുറത്തുവന്നത്. തുടിയലൂരിൽ എൻജിജിഒ കോളനി–അശോകപുരം മേഖലയിൽ റെയിൽവേപ്പാലത്തിനു സമീപമായിരുന്നു സംഭവം. റോഡരികിൽ ഇരിക്കുകയായിരുന്നു യുവതി. മദ്യലഹരിയിലായിരുന്നു 16കാരൻ യുവതിയുടെ അടുത്തെത്തിയതോടെ തൊട്ടടുത്തുണ്ടായ രണ്ട് തെരുവുനായ്ക്കൾ നിർത്താതെ കുരച്ചു.

നായ്ക്കൾ തന്റേതാണോയെന്ന് 16കാരൻ യുവതിയോട് ചോദിക്കുന്നതും സിസിടിവിയിലുണ്ട്. തുടർന്ന് നായ്ക്കളെ ഓടിക്കാനായി കല്ലെടുത്തെങ്കിലും നായ്ക്കൾ കുരച്ചുകൊണ്ട് അവിടെത്തന്നെ തുടർന്നു. പിന്നീട് 16കാരൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ നായ്ക്കൾ കുതിച്ചെത്തി ഇയാളെ ആക്രമിക്കുകയായിരുന്നു. നായ്ക്കൾ പ്രതിയുടെ കാലിൽ കടിക്കുന്നതും അയാൾ അവിടെനിന്ന് ഓടിപ്പോകുന്നതും നായ്ക്കൾ പിന്നാലെ പായുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

STORY HIGHLIGHT :  heroic-street-dogs-save-woman-from-sexual-assault-in-coimbatore-attacker-arrested