ചിറയിന്‍കീഴില്‍ രമ്യഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയില്‍ കെപിസിസി അന്വേഷണം ഇന്ന് ആരംഭിക്കും. മുന്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷിക്കുന്നത്. ഇരു വിഭാഗങ്ങളോടും ഇന്ന് അന്വേഷണ സമ്മിതിക്ക് മുന്നില്‍ ഹാജരാകാനാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെറ്റുകാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം.
മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി നായര്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍ കൃത്യമായ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ സജിത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.
രമ്യാ ഹരിദാസ് വീട് കയറി ആക്രമിച്ചെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജാദിന്റെ പരാതി. എംഎല്‍എ ആയതുകൊണ്ടാണ് വീട്ടില്‍ കയറ്റിയതെന്ന് സജാദിന്റെ ഭാര്യ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. എംഎല്‍എ തന്റെ കയ്യില്‍ പിടിച്ചിട്ടിട്ട്, വിടെടാ എന്ന് പറഞ്ഞ് ബഹളം കൂട്ടിയെന്നാണ് സജിത്ത് മുട്ടപ്പാലംപറഞ്ഞിരുന്നത്. എന്നാല്‍ സജാദ് വിളിച്ചിട്ടാണ് വീട്ടിലേക്ക് പോയതെന്നും സംഭവത്തിന് പിന്നില്‍ ആസൂത്രിത നീക്കമെന്നുമായിരുന്നു രമ്യ ഹരിദാസിന്റെ പ്രതികരണം.

















