സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ അത്രയും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തിയിട്ടില്ല. ആശ്വാസ മഴയും ഇനി പ്രതീക്ഷിക്കാം.
ദിവസങ്ങളായി സംസ്ഥാനത്ത് വളരെ ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്ക് മഴ ലഭിക്കുന്നുണ്ടെങ്കിലും താപനില കുത്തനെ മുകളിലോട്ട് ഉയരുകയാണ്.

















