ഹോർമുസ് കടലിടുക്കിൽ തടസ്സങ്ങൾ നേരിട്ടതോടെ രാജ്യത്തിന്റെ വ്യാപാര മേഖല സുരക്ഷിതമാക്കാൻ യു.എ.ഇ ബദൽ വ്യാപാര പാതകൾ സജീവമാക്കിയതായി വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി. രാജ്യത്തിന്റെ വ്യാപാരമേഖല സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ ഭാഗമായിരുന്നു ബദൽ മാർഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അബൂദബിയിൽ നടക്കുന്ന ഹീലി ഫോറത്തിലാണ് യു.എ.ഇ വിദേശ വ്യാപാരമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ബദൽ നടപടികളെ കുറിച്ച് പരാമർശിച്ചത്. ഒമാനുമായി സഹകരിച്ച് സൊഹാര്‍, ദുഖം തുറമുഖങ്ങള്‍ വഴി യു.എ.ഇയിലേക്കുള്ള ചരക്കു നീക്കം ഉറപ്പാക്കി.
ഒപ്പം റോഡ്, റെയില്‍, ഫ്രൈറ്റ് സര്‍വീസുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി, കരമാര്‍ഗ്ഗമുള്ള ചരക്കുനീക്കം വിപുലീകരിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള ഖോര്‍ഫക്കാന്‍, ഫുജൈറ, ദിബ്ബ തുടങ്ങിയ പ്രധാന തുറമുഖങ്ങളുടെ ശേഷി വര്‍ധിപ്പിച്ചു. എണ്ണ, ഗ്യാസ് വിതരണത്തിന് പുതിയ പൈപ്പ് ലൈനുകള്‍ യാഥാര്‍ഥ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. ഹോർമുസിലെ സംഘർഷം വിതരണ ശൃംഖലകള്‍ക്ക് ഭീഷണിയായെങ്കിലും യു.എ.ഇയുടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചാ ലക്ഷ്യങ്ങള്‍ക്ക് മാറ്റമില്ലെന്ന് അദ്ദേഹം ഫോറത്തിൽ വ്യക്തമാക്കി.