സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്നും മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.
മക്ക പ്രവിശ്യയിലെ താഇഫ്, മൈസാൻ, അദം, അൽ അർദിയാത്ത് എന്നിവിടങ്ങളിൽ മിതമായത് മുതൽ ശക്തമായ മഴ വരെ ലഭിക്കും. ഇവിടെ മലവെള്ളപ്പാച്ചിൽ, ആലിപ്പഴ വർഷം, ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ജിസാൻ, അസീർ, അൽ ബഹ, മദീന, നജ്റാൻ പ്രവിശ്യകളിലും മിതമായത് മുതൽ ശക്തമായ മഴ വരെ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മക്ക നഗരത്തിലും അൽ കാമിൽ, അൽ ജുമൂം, ബഹ്റ, അൽ ലൈത്ത്, അൽ ഖുൻഫുദ എന്നിവിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

















