അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് ജാമ്യം. കര്‍ശന ഉപാധികളോടെ ആണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കോളജില്‍ പ്രവേശിക്കാനോ കുട്ടികളെ സ്വാധീനിക്കാനോ പാടില്ലെന്ന് നിബന്ധനയുണ്ട്. ജാമ്യ ഹര്‍ജിയില്‍ ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു. കോടതി അനുമതിയോടെ ജൂലൈ 24നാണ് റാമിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ അഭിഭാഷകനൊപ്പം കീഴടങ്ങാന്‍ കണ്ണൂരിലേക്ക് വരുന്നതിനിടെ കുടകില്‍നിന്നാണ് റാമിനെ കസ്റ്റഡിയിലെടുത്തത്.
ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ ഉള്ള സംഘമാണ് കെസ് അന്വേഷിച്ചത്. പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് ഏപ്രില്‍ 30നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Story Highlights : Nithin Raj’s death: Bail granted to prime accused Dr. M.K. Ram

















