ചിറയിന്‍കീഴിലെ കയ്യാങ്കളി വിഷയത്തില്‍ രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കെപിസിസി അന്വേഷണ സമിതി അധ്യക്ഷന്‍ എം.എം ഹസന്‍. കെപിസിസി ഭാരവാഹി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രമ്യയുടെ നടപടികള്‍ ഉചിതമായില്ലെന്ന് യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചു. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. ആരും രമ്യ ഹരിദാസിനെ പിന്തുണക്കുന്ന നിലപാടെടുത്തില്ല. അതേസമയം കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ രമ്യ ഹരിദാസ് ഇന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ കെപിസിസി യോഗമാണ്. ആ യോഗത്തിലാണ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് പങ്കെടുക്കാതിരിക്കുന്നത്.

















