പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള സിനിമക്കു പരിചയ പ്പെടുത്തുന്നു. എസ്.ഐ. ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന അഞ്ചു പൊലീസ് ഉദ്യോഗസ്ഥരും അവരുടെ : സീനിയറായ ഒരുദ്യോഗസ്ഥന്റേയും ഔദ്യോഗിക ജീവിതത്തിലൂടെ യാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന ഈ ചിത്രത്തിന്റെ കഥ പറയുന്നത്. സീനിയര്‍ പൊലീസ് ഓഫീസറെ പ്രകാശ് വര്‍മ്മ യാണ് അവതരിപ്പിക്കുന്നത്. അഞ്ചു ചെറുപ്പക്കാരുടെ ആലോചന പലരിലേക്കും നീണ്ടിരുന്നു.
പിന്നീടാണ് ഈ കഥാപാത്രങ്ങള്‍ ഫ്രഷ് മുഖം ആകുന്നതാണു നല്ലതെന്ന അഭിപ്രായം സജീവമായത്. അതാണ് ഈ ചെറുപ്പക്കാരുടെ കഥാപാത്രങ്ങള്‍ പുതുമുഖങ്ങളിലെത്തിയതെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. മൂന്നു മാസത്തിലേറെ നീണ്ടുനിന്ന അന്വേഷണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതെന്നും രഞ്ജിത്ത് പറഞ്ഞു. അരുണ്‍ അയ്യപ്പന്‍, ഫിറോസ് എം കെ.,ബിജു കുര്യന്‍, സെബാസ്റ്റ്യന്‍ പോള്‍,ബെന്നി വര്‍ഗീസ് എന്നീ കഥാപാത്രങ്ങളെ യാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. അരുണ്‍ അയ്യപ്പനെ അവതരിപ്പിക്കുന്നത് ഋതു ദേവ് അയ്യപ്പനാണ് അവതരിപ്പിക്കുന്നത്. ഷനൂദ് ഇബ്രാഹിം ഫിറോസ് എം.കെയെ അവതരിപ്പിക്കുന്നു. ബിജു കുര്യന്‍ എന്ന കഥാപാത്രത്തെ ഡോണ്‍ മൈക്കിള്‍ അവതരിപ്പിക്കുന്നു.
അനശ്വരനടനായ രാജന്‍. പി.ദേവിന്റെ ചെറുമകന്‍ കൂടിയാണ് ഡോണ്‍ മൈക്കിള്‍. നിജാദ് ബാബു തോമസ്സാണ് സെബാസ്റ്റ്യന്‍ പോളിനെ അവതരിപ്പിക്കുന്നത്. ബെന്നി വര്‍ഗീസിനെ സജല്‍ സുദര്‍ശനന്‍ അവതരിപ്പിക്കുന്നു. വലിയ മുതല്‍മുടക്കില്‍ വിശാലമായ ക്യാന്‍വാസ്സില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സത്യം സിനിമാസ്, മഹാ സുബൈര്‍ മൂവി ക്ഷേത്ര യുടെ ബാനറില്‍ പ്രേമചന്ദ്രന്‍ ഏ. ജി., മഹാ സുബൈര്‍ എന്നിവര്‍ നിര്‍മ്മിക്കുന്നു. സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച റിയലിസ്റ്റിക്ക് ആക് ഷന്‍ ത്രില്ലര്‍ മൂവി കൂടിയാണ്. നമ്മുടെ മെട്രോ നഗരങ്ങളുടെ പിന്നാമ്പുറങ്ങളിലെ ദുരൂഹതകള്‍ ഏറെ ഞെട്ടിക്കുന്നതാണ്. അതിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ച തന്നെയാണ്.
മുഴുനീള ആക്ഷന്‍ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രം മികച്ച ഇമോഷണല്‍ ഡ്രാമക്കും ഏറെ പ്രാധാന്യം നല്‍കുന്നു. ഈ ചിത്രത്തില്‍ മമൂട്ടിയുടെ സജീവ സാന്നിദ്ധ്യവും ഏറെ സജീവമായി പറഞ്ഞു കേള്‍ക്കുന്നു. രഞ്ജിത്തിന്റെ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖനെയാണ് മമ്മൂട്ടി അവതരിപിക്കുന്നതെന്നാണ് വിവരം. വന്‍ വിജയം നേടിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ച വച്ച അഭിരാമിയും സുപ്രധാനമായ കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഷെര്‍ഷ ഷെരിഫ്, റിനോഷ് ജോര്‍ജ്, അമല്‍ ജോസ് ആന്റണി, ബോബി കുര്യന്‍, വി.കെ. പ്രകാശ് , സുരേഷ് കൃഷ്ണ , ജോയ് മാത്യു , ദേവന്‍, ആനന്ദ് മന്‍മഥന്‍, ജോണി ആന്റെണി ഭീമന്‍രഘു, നന്ദു.ജെയ്‌സ് ജോസ്, അസിം ജമാല്‍, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കര്‍ രാമകൃഷ്ണന്‍,, നന്ദന്‍ ഉണ്ണി. അക്ഷയ് രാധാകൃഷ്ണന്‍ , മോഹന്‍ ജോസ്, മാധുരി , സാബുമോന്‍ഗുണ്ടു കാട് സാബു,
മുരുകന്‍, സന്ധ്യാ രാജേന്ദ്രന്‍, വൈഷ്ണവി,രമാദേവി അംബികാനായര്‍, എന്നിവരും പ്രധാന താരങ്ങളാണ്.
ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. ഗാനങ്ങള്‍ – ഷിബു ചക്രവര്‍ത്തി, സംഗീതം – ജോ ഡാനിയേല്‍, പശ്ചാത്തല സംഗീതം ബിജിപാല്‍. ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രന്‍. എഡിറ്റിംഗ് -മനോജ് കണ്ണോത്ത്. കലാസംവിധാനം – സാബു റാം. മേക്കപ്പ് – റോഷന്‍ എന്‍. ജി. കോസ്റ്റ്യും ഡിസൈന്‍- സമീരാ സനീഷ്. സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി. സൗണ്ട് ഡിസൈന്‍ – കിഷന്‍ സപ്താ. ലൈന്‍ പ്രൊഡ്യൂസര്‍ -സുനില്‍ സിംഗ്-ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍. – വി ബോസ്. ഡിസൈന്‍ – ആന്റെണി സ്റ്റീഫന്‍. കാസ്റ്റിംഗ് ഡയറക്ടര്‍ – ശാലിനി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍.
കൊച്ചി, തിരുവനന്തപുരം, കോട്ടയം. വയനാട്, കണ്ണൂര്‍ ,എന്നിവിടങ്ങളിലായി തൊണ്ണൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന ഈ ചിത്രം സത്യം സിനിമാസ് സെപ്റ്റംബര്‍ പതിനെട്ടിന് പ്രദര്‍ശനത്തിനെത്തിക്കുന്നു. PRO വാഴൂര്‍ ജോസ്

















