ബിഗ് ടി വി യിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ കൂടുതൽ പരാതികളുമായി വനിതാ ജീവനക്കാർ പരസ്യമായി രംഗത്ത് വരുന്നു. സുജയ പാർവതി മാനസികമായി പീഡിപ്പിക്കുന്നു ആരോപിച്ചാണ് വനിതാ ജീവനക്കാർ രംഗത്ത് വരുന്നത്. ഇത്തരത്തിൽ ആരോപണവുമായി രംഗത്ത് എത്തുന്ന ഒരു ജീവനക്കാരിയുടെ വാട്സാപ്പ് സ്റ്റാറ്റസ് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിൽ ഇങ്ങനെയാണ് പറയുന്നത്.
” ബിഗ് ടിവിയിലെ ‘വനിത ചീഫ് എഡിറ്ററിനെതിരെ പരാതി നൽകി എന്നുള്ളത് സത്യമാണ്. ഞാൻ മാത്രമല്ല പരാതി നൽകിയിരിക്കുന്നത്. അവിടെ ജോലിചെയ്യുന്ന മറ്റു സ്ത്രീകളും പരാതി നൽകിയിട്ടുണ്ട്.ഇപ്പോൾ വരുന്ന ചില ഫേസ്ബുക്ക് പോസ്റ്റ് കണ്ട് നിരവധി പേർ വിളിച്ചു.ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചോ എന്ന് ചോദിച്ച് .സുജയ പാർവ്വതിയെ പോലെയുള്ള ഫ്രോഡുകൾക്ക് വേണ്ടി കളയാൻ ഉള്ളതല്ല എന്റെ ജീവിതം.നിരവധി സ്ത്രീകളെ അവൾ മാനസികമായി ഉപദ്രവിച്ചു.ഇതിനെതിരെ പ്രതികരിക്കും.മാധ്യമസ്ഥാപനങ്ങളിലെ സ്വയം പപ്രഖ്യാപിത സ്ത്രീപക്ഷവാദികൾക്ക് സോഷ്യൽ മീഡിയ വഴി post ഇടാനെ അറിയും.ഞാൻ ഉൾപ്പെടുന്ന കുറച്ച് സ്ത്രീകൾ ഇതിനെതിരെ fight ചെയ്യാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. പിന്നെ പലരും വിളിച്ച് പറയുന്നു ഇതിനെതിരെ ഇറങ്ങി തിരിച്ചാൽ എന്റെ ഭാവി എന്താകുമെന്ന് … ”
അതേസമയം ബിഗ് ടി വി യിൽ ശമ്പള പ്രതിസന്ധിയും രൂക്ഷമാണ് എന്ന തരത്തിൽ നേരത്തെയും റിപ്പോട്ടുകൾ പുറത്ത് വന്നിരുന്നു. എപ്പോള്‍ വേണമെങ്കിലും മുങ്ങാമെന്ന അവസ്ഥയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന കപ്പല്‍ പോലെയാണ് മലയാളം വാര്‍ത്താ ചാനലായ ബിഗ് ടി.വി. ഇത് ഒരതിശയോക്തിയോ, വസ്തുതകള്‍ക്കു നിരക്കാത്തതോ അല്ല. തെളിവുകള്‍ സംസാരിക്കുന്നതാണ്. ‘ബിഗ് ഫാമിലി ടീം’ എന്ന ബിഗ് ടി.വിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍, ചാനല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അയിരൂര്‍ തന്നെ എഴുതിയിരിക്കുകയാണ്. ഇനി അധിക ദൂരം ഈ ചാനല്‍ ഇപ്പോഴുള്ള എല്ലാ ആഘോഷങ്ങളുമായി മുന്നോട്ടു പോകില്ല എന്നാണ് അനില്‍ അയിരൂരിന്റെ വാട്‌സാപ്പ് ചാറ്റിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. ഹൈദ്രാബാദിലെ ചാനലിന്റെ സ്റ്റുഡിയോയും മറ്റു സംവിധാനങ്ങളും പൂട്ടിയതിനു ശേഷം ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലേക്ക് പറിച്ചു നട്ടിരുന്നു.
അതിനു ശേഷം ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടിയാന്‍ തുടങ്ങി. സാമ്പത്തികമായ പ്രതിസന്ധി തന്നെയാണ് കാരണമെന്ന് അവിടെയുള്ളവര്‍ തന്നെ കാണിച്ചു തന്നു. കാറില്‍ പോയിരുന്നവര്‍ ഓട്ടോയിലേക്കും ഊബറിലേക്കും യാത്രകള്‍ മാറ്റി. ക്യാമറാമാന്‍മാര്‍ മറ്റു സ്ഥാപനങ്ങളിലേക്കു ചാടിത്തുടങ്ങി. വാര്‍ത്തകള്‍ ശേഖരിക്കാന്‍ പോലും വാഹനങ്ങള്‍ ഇറക്കാനാവാതെയായി. അതായത് പെട്രോളും ഡീസലും അടിക്കാന്‍ പോലും പണമില്ലാത്ത സ്ഥിതിയെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അതിനിടയിലാണ് അനില്‍ അയിരൂരിന്റെ ഈ വലയി വെളിപ്പെടുത്തല്‍ കുടുംബത്തെയാകെ ഞെട്ടിച്ചത്. മാസ അവസാനം ശമ്പളം അക്കൗണ്ടുകളില്‍ വന്നൊരു കാലമുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ക്ക് ഇനി ഓര്‍മ്മിക്കാനേ കഴിയൂ. അതിന്റെ സൂചനയെന്നോണമാണ് അനില്‍ അയിരൂര്‍ ബിഗ് ടി.വി കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ മെസേജ് ഇട്ടിരിക്കുന്നത്.

















