‘രണ്ടുമൂന്ന് പ്രാവശ്യം കതകില്‍ തട്ടിയിട്ടാണ് തുറന്നത്. കുഞ്ഞ് ഇങ്ങനെ മലര്‍ന്ന് കിടക്കുകയായിരുന്നു. കഴുത്ത് മുറിച്ചത് കണ്ടിരുന്നില്ല. ഞാന്‍ കൊന്നു കുഞ്ഞമ്മാ എന്ന് പറഞ്ഞു അവള്‍. കുഞ്ഞിനെ എടുത്ത് ഞാന്‍ പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് ക്രിസ്റ്റിയുടെ കുഞ്ഞമ്മ പറഞ്ഞു.’ തിരുവനന്തപുരം തിരുമല പൊറ്റയില്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ കുട്ടിയുടെ അമ്മ ക്രിസ്റ്റിയുടെ കുഞ്ഞമ്മ പറഞ്ഞ വാക്കുകളാണിത്. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്രിസ്റ്റിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി വിഷം കഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രേവശിപ്പിച്ചിരിക്കുകയാണ്.
‘ ഞാന്‍ കൊന്നു കുഞ്ഞമ്മാ… എന്നാണ് അവള്‍ പറഞ്ഞത്, എനിക്ക് തന്നൂടായിരുന്നോ കൊച്ചിനെ, എനിക്ക് പിള്ളേരില്ല. തന്നോട് പറഞ്ഞിരുന്നെങ്കില്‍ കുഞ്ഞിനെ താന്‍ വളര്‍ത്തിയേനെയെന്ന് ക്രിസ്റ്റിയുടെ കുഞ്ഞമ്മ കണ്ണീരോടെ പറയുന്നു. അന്ന എന്ന് പേരുള്ള കുട്ടിയെയാണ് അമ്മ ക്രിസ്റ്റി കഴുത്തറുത്തു കൊന്നത്. മെഡിക്കല്‍ റെപ്രസെന്റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകള്‍ അന്നയും ബന്ധത്തിലുള്ള രണ്ട് മുത്തശ്ശിമാരും ഒരുമിച്ചാണ് ഈ വീട്ടില്‍ താമസം. കുഞ്ഞിന്റെ കൊലക്ക് പിന്നില്‍ ക്രിസ്റ്റിയും ഭര്‍ത്താവ് അഭിജിത്തും തമ്മിലുള്ള പ്രശ്നങ്ങളെന്നാണ് അറിയുന്നത്. അഭിജിത്തിന് തന്നെ സംശയമായിരുന്നെന്നും തന്റെ വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും ക്രിസ്റ്റി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, കുട്ടിയുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കവെ കുട്ടി നലത്ത്് പിടയുന്നത് കണ്ട് പരിഭ്രാന്തിയുണ്ടായി. ഇതോടെ ആത്മഹത്യാ ശ്രമം നടന്നില്ലെന്ന് ക്രിസ്റ്റി പറഞ്ഞു. ക്രിസ്റ്റിയും അഭിജിത്തും തമ്മില്‍ കുട്ടിയെ കൊല്ലുന്ന ദിവസവും വഴക്ക് നടന്നെന്നാണ് വിവരം. കുഞ്ഞിനെ കഴുത്തറുത്ത നിലയില്‍ കണ്ടയുടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വീട്ടിലെ മുറിയില്‍ നിന്ന് ലഭിച്ച കത്തിയും ബ്ലേഡും ഉള്‍പ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം താന്‍ വിഷം കഴിച്ചിരുന്നതായി ക്രിസ്റ്റി പൊലീസിനോട് പറഞ്ഞു. ഇതേതുടര്‍ന്ന് ക്രിസ്റ്റിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

















