ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരുരാജ്യങ്ങളും ദീര്‍ഘകാല സഹകരണത്തിന് ശ്രദ്ധ നല്‍കണമെന്നും ഷി ജിന്‍പിങ് പറഞ്ഞു. ചൈനയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡല്‍ഹി ഭാരത് മണ്ഡപത്തിലായിരുന്നു 50 മിനിറ്റ് നീണ്ട നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച. അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തില്‍ ഇപ്പോഴത്തെ ധാരണ തുടരണമെന്ന് ഇരു നേതാക്കളും അഭ്യര്‍ത്ഥിച്ചു. ഉഭയക ക്ഷി ബന്ധത്തിലെ പുരോഗതി ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ സഹകരണത്തിന്റെ ആവശ്യകത ചര്‍ച്ച ചെയ്തു. ഭിന്നത തര്‍ക്കങ്ങളിലേക്ക് വഴിവെക്കരുതെന്ന് ഇരു രാജ്യങ്ങളും അടിവരയിട്ടു.
ഉഭയകക്ഷി ബന്ധത്തിന് അതിര്‍ത്തിയിലെ സമാധാനം പ്രധാനമെന്ന് മോദി പറഞ്ഞു. അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തില്‍ ഇപ്പോഴത്തെ ധാരണ തുടരണമെന്ന് ഇരു നേതാക്കളും അഭ്യര്‍ഥിച്ചു. അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളും സുതാര്യമായ, പരസ്പര താല്പര്യമുള്ള പരിഹാരം കാണാന്‍ ശ്രമിക്കും. വ്യാവസായിക, വ്യാപാര സാധ്യതകള്‍ ശക്തമാക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. വിപണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. 2020ല്‍ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഇരുനേതാക്കളും തമ്മില്‍ നടക്കുന്ന ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയാണിത്. ഇന്ത്യമായുള്ള ബന്ധത്തെ തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാടോടെയാണ് നോക്കിക്കാണുന്നതെന്ന് ഷി ജിന്‍പിങ് പറഞ്ഞു.
അതേസമയം, ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി മോദിയും ഷിയും തമ്മില്‍ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വാണിജ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും നേതാക്കള്‍ ഊന്നിപ്പറഞ്ഞുവെന്നും വ്യക്തമാക്കുന്നു. ഏഴ് വര്‍ഷത്തിന് ശേഷമുള്ള ഷി ജിന്‍പിങിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. അതിനിടെ ഷി ജിന്‍പിങിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ടിബറ്റ് പൗരന്മാര്‍ രംഗത്തെത്തി. ഡല്‍ഹി മജ്‌നു കാ ടിലയിലെ പ്രതിഷേധം സമാധാനപരമായിരുന്നു ടിബറ്റില്‍ ചൈന നടത്തുന്ന വംശഹത്യകള്‍ അവസാനിപ്പിക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

















