ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരില്‍ നടക്കുക 450ലേറെ വിവാഹങ്ങള്‍. രാവിലെ നാല് മണി മുതല്‍ ഗുരുവായൂരില്‍ കല്യാണ മേളങ്ങള്‍ ആരംഭിച്ചു. താലികെട്ടിനായി ആറ് കല്യാണ മണ്ഡലങ്ങളാണ് ഇന്ന് ഗുരുവായൂരില്‍ ഒരുങ്ങിയത്. ഗുരുവായൂരിനെ സംബന്ധിച്ച് ഇത് പുതുമയല്ല. ഇത്രത്തോളം വിവാഹങ്ങള്‍ ഗുരുവായൂരില്‍ മുമ്പും നടന്ന ചരിത്രമുണ്ട്. ചിങ്ങമാസത്തിന്റെ തുടക്കത്തിലെ ഞായറാഴ്ചയും നാനൂറിലേറെ വിവാഹങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു.
വിവാഹത്തിനായി വധൂവരന്മാര്‍ക്ക് 10 മിനിറ്റ് വീതം സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉഷപൂജ, പന്തീരടി പൂജ സമയങ്ങളില്‍ മാത്രം ഇടവേളകളുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ 8 ന് നടന്ന 334 വിവാഹങ്ങള്‍ എന്ന മുന്‍ റെക്കോര്‍ഡാണ് ഈ വര്‍ഷം ഓഗസ്റ്റ് 23ന് മറികടന്നത്.
Story Highlights : more than 450 weddings Guruvayur temple today

















