യുവതിയെ പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥൻ അടക്കം രണ്ടുപേർ അറസ്റ്റിൽ. വ്യവസായവകുപ്പിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസറായ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇരയെ ഭീക്ഷണിപ്പെടുത്തി ബലാത്സംഗത്തിന് വിധേയക്കുകയും, പിന്നിട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് പരാതി. 2022 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
















