ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു. വരികളിലും, ഈണത്തിലും ആലാപനത്തിലും അഭിനേതാക്കളുടെ ഗറ്റപ്പിലും അവതരണത്തിലു
മെല്ലാം ഏറെ വ്യത്യസ്ഥതയും കനതുകവും പരത്തുന്ന ഒരു പ്രൊമോ ശാനമാണ് പുറത്തുവിട്ടിരിക്കുന്നത് . കതിരാ… കതിരാ…
എന്നു തുടങ്ങുന്ന ഈ ഗാനം സോഷ്യൽ മീഡിയായിൽ ഏറെ വൈറലായിരിക്കുകയാണ്. മുത്തു രചിച്ച് രാഹുൽ രാജ് ഈണമിട്ട ഈ ഗാനം മുത്തു , അനിൽ രാജ്, സോണി മോഹൻ, അജ്മൽ ഫാത്തിമ, പ്രവീൺ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.. തികഞ്ഞ നാട്ടിൻ പുറത്തിൻ്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ജനങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിന് തുലോം വിഭിന്നമായ ഒരു പ്രമോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിജയരാലവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ,കലാഭവൻ ഷാജോൺ ടിനി ടോം ഹരിശ്രീ അശോകൻ,
ബിനു ശിവറാം എന്നിവരാണ് ഈ പ്രമോഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ ഒരു ഗ്രാമത്തിൻ്റെ കഥ പറയുകയാണ് ഈ ചിത്രം. ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ കെഎസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു. ഹിരൺ മഹാജനും , ജി . മാർത്താണ്ഡനുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്
വിജയരാഘവൻ , വിഷ്‌ണു ഉണ്ണികൃഷ്ണൻ,ഹരിശ്രീ അശോകൻ ടിനി ടോം , കെ.യു. മനോജ്, ബിനു ശിവറാം എന്നിവർക്കു പുറമെ,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ …..
അനിയപ്പൻ, ശ്രീരാജ് , . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു ശശി റാമിൻ്റേതാണു തിരക്കഥ . പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി.ചന്ദ്രൻ, കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക’ പ്രശാന്ത് ഈഴവൻ അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ
സ്റ്റിൽസ് – അജി മസ്ക്കറ്റ്.
മാനേജേഴ്സ് – റഫീഖ് ഖാൻ, rമെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ.
ഗുഡ് ഫെല്ലാസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. PRO വാഴൂർ ജോസ്.