ഹരിയാനയിലെ സോണിപത്തിൽ ആറ് വയസ്സുള്ള ഒരു പെൺകുട്ടിയെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെയാണ് കാണാതായത്.
തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ടാങ്കിൽനിന്നും കണ്ടെത്തിയത്.
ടാങ്കിൽ പെൺകുട്ടിയുടെ കൈകളും കാലുകളും കെട്ടിയിട്ട നിലയിലായിരുന്നു. കുട്ടിയുടെ വസ്ത്രങ്ങളും നഷ്ടമായിരുന്നു.
സംഭവത്തിൽ സുമിത് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച പെൺകുട്ടിയുടെ കുടുംബവുമായി ബന്ധമുള്ളയാളാണ് സുമിത്.
പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ സുമിത് മദ്യപിച്ച നിലയിലായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
പെൺകുട്ടിയെ കാണാതായ സമയത്ത് വീടിനു സമീപത്ത് വലിയ ജനറേറ്റർ പ്രവർത്തിച്ചിരുന്നു. അതിനാൽ മറ്റു ശബ്ദങ്ങളൊന്നും വീട്ടുകാർ കേട്ടിരുന്നില്ല.
















