News

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നു

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം വൈകും. ഇ ഡി നല്‍കിയ ശിപാര്‍ശയില്‍ നിയമോപദേശം ലഭിക്കാത്തതാണ് കാരണം. നിയമോപദേശം ലഭിച്ച ശേഷമാകും തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുക.

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന നിര്‍ദേശം ഇഡി നല്‍കിയത്. അഴിമതി നിരോധന നിയമപ്രകാരം നടപടി വേണമെന്നാണ് ഇഡിയുടെ ശിപാര്‍ശ. ഇക്കാര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്നതിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. എന്നാല്‍, നിയമോപദേശം ഇനിയും വൈകും എന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.

നിയമോപദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇന്നോ നാളെയോ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നതായും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിയമോപദേശം ലഭിച്ചാല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.നിയമോപദേശം ലഭിച്ച ശേഷമാകും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ വിജിലന്‍സ് അന്വേഷണം നടത്തണോ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.