കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
അതേസമയം, എക്സ്റേ മാറിനൽകിയതിൽ വീഴ്ച സംഭവിച്ചെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ട്. എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്നും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ റേഡിയോളജി, പൾമണോളജി വകുപ്പുകളിലെ ഡോക്ടർമാരോട് വിശദീകരണം തേടുമെന്നും സൂപ്രണ്ട് അറിയിച്ചു.
കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസതടസ്സവുമായി ചികിത്സയ്ക്കെത്തിയ 16-കാരിക്കാണ് ചികിത്സയിലുള്ള 88-കാരിയുടെ എക്സ്റേ മാറിനൽകിയത്. തുടർന്ന് ഈ എക്സ്റേവെച്ച് 16-കാരിയെ നട്ടെല്ലിനുള്ള വളവിന് ചികിത്സിക്കുകയും നാലുദിവസത്തോളം മരുന്ന് കഴിപ്പിക്കുകയും ചെയ്തു.















