രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായി അനധികൃതമായി സംസ്ഥാനത്ത് ബംഗ്ലാദേശികള്‍ പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി അനധികൃതമായി സംസ്ഥാനത്ത് ബംഗ്ലാദേശികള്‍ എത്തി താമസിക്കുന്നതും തൊഴില്‍ ചെയ്യുന്നതും കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേകം പരിശോധന വേണമെന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തുവാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
ഇത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയില്‍ അന്വേഷണത്തിനും അനന്തര നടപടികളും സ്വീകരിക്കുവാന്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിയ്ക്കാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. ഏഴിമല നാവിക അക്കാദമിയിലും ബംഗ്ലാദേശി ലോണ്‍ട്രി സെക്ഷനില്‍ ജോലി ചെയ്തതായും കണ്ടെത്തി. കണ്ണൂര്‍ ടൗണില്‍ പാസ്സ്‌പോര്‍ട്ടോ, വിസയോ ഇല്ലാതെ താമസിച്ച് സംസ്ഥാനത്ത് ജോലി ചെയ്ത് വരുകയായിരുന്ന നാല് ബംഗ്ലാദേശി വനിതകളെ കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമാനമായ നടപടി കേരളത്തില്‍ പല സ്ഥലങ്ങളിലും ഉണ്ടായിട്ടും രേഖകള്‍ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ച് കേരളത്തില്‍ കടന്ന് കയറുന്ന ഇത്തരക്കാരെ പൂര്‍ണ്ണമായി കണ്ടെത്തുവാന്‍ കഴിയുന്നില്ല. സെക്‌സ് റാക്കെറ്റ്, മയക്കുമരുന്ന് കച്ചവടം, മറ്റ് കുറ്റകരമായ പ്രവര്‍ത്തി എന്നിവയില്‍ ഏര്‍പ്പെട്ട് പിടിക്കപ്പെടുമ്പോഴാണ് ബംഗ്ലാദേശികള്‍ കേരളത്തില്‍ എത്തിയ വിവരം പുറത്ത് വരുന്നതെന്ന് അഡ്വ. കുളത്തൂര്‍ ജയ്സിങ് ചൂണ്ടിക്കാട്ടുന്ന കാര്യം അതീവ ഗുരുതര വീഴ്ചകളാണ് സൂചിപ്പിക്കുന്നത്.















