ഇന്നു രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലും പ്രമുഖ ചാനലുകളുടെ ഓണ്‍ലൈനുകളിലും സാരി വാര്‍ത്ത ഓടിക്കളിക്കുകയാണ്. എന്നാല്‍, വൈകിട്ടോടെ മന്ത്രിതന്നെ തന്റെ ഓഫീസില്‍ നിന്നും ഔദ്യോഗികമായി സാരി ഇല്ല എന്ന വാര്‍ത്താക്കുറിപ്പ് ഇറക്കി. ഇതോടെ സാരി വാര്‍ത്തയ്ക്ക് വിരാമമായി. നാളെ സാരി കിട്ടുമെന്നു കരുതിയും, സൗജന്യമായ യാത്രയ്ക്ക് ഒരുങ്ങിയും ഇരുന്ന മഹിളാരത്‌നങ്ങലൊക്കെ സങ്കടത്തിലായിരിക്കുകയാണ്. സൗജന്യ യാത്രയും ഒപ്പം സാരിയും കിട്ടിയാല്‍ എന്താണ് നഷ്ടം എന്നാണ് അവര്‍ ചിന്തിച്ചത്. എന്നാല്‍, രാവിലെ മുതചല്‍ കറങ്ങുന്ന വ്യാജ വാര്‍ത്തയുടെ ഉള്ള് മന്ത്രി മനസ്സിലാക്കിക്കളഞ്ഞു.
സാരിയങ്ങാനും വിതരണം ചെയ്യാന്‍ തീരുമാനിച്ചാല്‍, ദീര്‍ഘദൂരയാത്രയ്ക്കു പോകന്നവര്‍ പോലും പ്രിയദര്‍ശിനിയില്‍ കയറി ചെറിയൊരു യാത്ര നടത്തി, സാരിയും വാങ്ങിയിട്ടേ പോകൂ. അങ്ങനെയെങ്കില്‍ ഗതാഗതമന്ത്രി സി.പി ജോണ്‍ കൃഷ്ണന്റെ അവതാരം എടുക്കേണ്ടി വന്നേനെ. പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്തിയപ്പോെള്‍ കൃഷ്ണന്‍ കടാക്ഷിച്ച സാക്ഷാല്‍ മഹാഭാരതത്തിലെ സാരി തന്നെ എത്തിച്ചാലേ വനിതാ യാത്രക്കാര്‍ക്കെല്ലാം സാരി നല്‍കാനാവൂ. ഈ ചതി വൈകിയെങ്കിലും മനസ്സിലാക്കിയാണ് മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ സാരി ഇല്ല എന്നറിയിച്ചത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയും വലിയ ജനപ്രീതി നേടിയതുമായ പദ്ധതിയാണ് പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി. KSRTCക്ക് നഷ്ടമാണോ ലാഭമാണോ എന്നൊന്നം നോക്കാതെയുള്ള പ്രഖ്യാപനം ഇന്ന് വിജയത്തിന്റെ നൂറാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. നൂറാം ദിവസം ആഘോഷമാക്കാന്‍ പ്രിയദര്‍ശിനി ബസില്‍ കയരുന്ന യാത്രക്കാര്‍ക്കെല്ലാം ഓരോ സാരി വിതരണം ചെയ്യുമെന്നാണ് വ്യാജ വാര്‍ത്ത വന്നത്. എന്നാല്‍, അതിനെ വ്യക്തമായി തന്നെ മന്ത്രി തള്ളിപ്പറഞ്ഞിട്ടുണ്ട്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോയിൽ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ. പി.എസ് പ്രമോജ് ശങ്കർ അറിയിച്ചു.
ആഘോഷത്തിന്റെ ഭാഗമായി നാളെ (22-09-2026) രാവിലെ പത്തിന് ഗതാഗത മന്ത്രി സി.പി ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും. വൈകുന്നേരം 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഏറെ നാളായി യാത്രാപ്രേമികൾ കാത്തിരിക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്‌വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ലക്ഷദ്വീപ് ആദ്യ യാത്രയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും മന്ത്രി ആദരവ് നൽകുമെന്ന് സി.എം.ഡി അറിയിച്ചു.
പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ബജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനാകും. ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ് പുതുതായി ഒരുക്കുന്ന മറ്റൊരു സംവിധാനം. ചടങ്ങിൽ തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷത വഹിക്കും. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.