പണ്ട് വെളിച്ചം കടക്കാത്ത ഒരിടമായിരുന്നു ഇടമലക്കുടി എന്ന ആദിവാസി ഗ്രാമം. ആദിവാസികള്‍ താമസിക്കുന്ന ഇടമായതു കൊണ്ടുതന്നെ ഇടമലക്കുടി എന്നു കേട്ടാലോ മിണ്ടിയാലോ ആരും അത്രയ്ക്കങ്ങോട്ട് മൈന്‍ഡ് ചെയ്യില്ലായിരുന്നു. കാരണം, ആദിവാസികള്‍ക്കെന്ത് വെട്ടവും വെളിച്ചവും. പക്ഷെ, കാലങ്ങള്‍ക്കു ശേഷം ആ നിലപാടൊക്കെ പതിയെ മാറിത്തുടങ്ങി. ഇടമലക്കുടിയില്‍ പതിയെ വെളിച്ചവും വികസനവും എത്തിനോക്കിത്തുടങ്ങി. കാടുകയറി വികസനം എന്ന വെലിച്ചം എത്തിയെന്നു വേണമെങ്കില്‍ പറയാം. എങ്കിലും കേരളത്തിന്റെ ഭൂപടത്തില്‍ ഇടമലക്കുടി ഇന്നും വിദൂരത്തു തന്നെയാണ്. അത് തിരിച്ചറിയണമെങ്കില്‍ തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനടുത്തും, ഇഠമലക്കുടിയിലെ ആദിവാസി ഊരിനടുത്തും ചെന്നു നിന്നു നോക്കി മനസ്സിലാക്കണം. എന്തൊക്കെ വ്യത്യാസവും വികസനവുമാണ് വന്നിട്ടുള്ളതെന്ന്.
ഇവിടെ ഒരു പഞ്ചായത്തുണ്ട്. ഇവിടെ ജീവനക്കാരുമുണ്ട്. അവര്‍ പണിയെടുക്കുന്നുമുണ്ട്. എല്ലാ ദിവസവും പോയ്വരാന്‍ കഴിയാത്തതിനാല്‍ അവിടെ തങ്ങിയാണ് ജോലി ചെയ്യുന്നതു പോലും. അത്രയേറെ ദുഘടമാണ് ഇടമലക്കുടിയില്‍ എത്തിച്ചരാന്‍ എന്നു വ്യക്തം. ഈ സാഹചര്യത്തില്‍ വി.ഡി. സതീശന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട ഒരു കാര്യമുണ്ട്. ഇടമലക്കുടിയില്‍ മനുഷ്യരാണ് ജീവിക്കുന്നത്. നമുക്ക് ജീവിക്കാനുള്ള അവകാശം പോലെ അവര്‍ക്കുമുണ്ട്. അവരുടെ കൂടെ സര്‍ക്കാരാണ് ഇത്. കഴിഞ്ഞ മൂന്നുമാസമായി ഇടമലക്കുടി പഞ്ചായത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട്. എന്തുകൊണ്ടാണ് അവര്‍ക്കു മാത്രം ശമ്പളം കൊടുക്കാതിരിക്കുന്നത്. ആദിവാസി ഊരിലെ പഞ്ചായത്തായതു കൊണ്ടോ. അതോ, കാട്ടില്‍ ഒറ്റപ്പെട്ടുപോയ പഞ്ചായത്തിന് തഴഞ്ഞതോ.
ഒരു മാസം ശമ്പളം മുടങ്ങിയാലോ, വൈകിയാലോ കൊടി പിടിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ സിറ്റിയില്‍ കണ്ടിട്ടുണ്ട്. അതെല്ലാം തല്‍ക്ഷണം വാര്‍ത്തയുമാകും. എന്നാല്‍, ആരുമറിയാതെ ഇന്നും പട്ടിണി കിടക്കുന്ന ഇടമലക്കുടി പഞ്ചായത്ത് ജീവനക്കാരെ ആരും കണ്ടിട്ടുമില്ല. വാര്‍ത്തയായിട്ടുമില്ല. മുഖ്യമന്ത്രിയോടാണ്, സര്‍ ഇടമലക്കുടി പഞ്ചായത്തിലെയും ഇടമലക്കുടിയിലെ പാവപ്പെട്ട മനുഷ്യരെ മറന്ന് ഭരിച്ചാല്‍, അത് ഭരണ പരാജയം തന്നെയായിരിക്കും. ജീവിക്കാന്‍ വേണ്ടിയാണ് അവരും ജോലി ചെയ്യുന്നതെന്ന സാമാ്‌യ ബോധം ഉണ്ടാകേണ്ടത് ഭരണവര്‍ഗത്തിനാണ്. ഈ പഞ്ചായത്തിന് സ്വന്തമായി വരുമാനം ഇല്ലാത്തതു കൊണ്ട് സര്‍ക്കാര്‍ ഗ്രാന്റുകളില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായിട്ട് മുടങ്ങാതെ കിട്ടിയിരുന്ന പണമാണ് ഇപ്പോള്‍ കിട്ടാതായത്.















