ഛായാഗ്രാഹകനും സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക് തുടക്കം കുറിച്ചു. ഡിസ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി അരുണ്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയിലെ ആശിര്‍വ്വാദ് ട്രാവന്‍കൂര്‍ ഹോട്ടലില്‍ ലളിതമായി നടന്ന ചടങ്ങില്‍ മല്ലികാ സുകൃമാരന്‍ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചത്. അഭിനേതാക്കളായ സാജു നവോദയ, സോഹന്‍ സീനുലാല്‍, കോട്ടയം രമേഷ് എന്നിവരും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.
സൈക്കോ പാക്ക് ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം: നാട്ടില്‍ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. പ്രേഷകരെ തുടക്കം മുതല്‍ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ചിത്രത്തിന്റെ കഥാ പുരോഗതി. വിസ്മയിപ്പിക്കുന്ന ദുരൂഹതകളും, മികച്ച ആക് ഷന്‍ രംഗങ്ങളും ഈ ചിത്രത്തിന്റെ ആകര്‍ഷകഘടകങ്ങളാണ്. സിദ്ധിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപിക്കുന്നത് ഏറെ ഇടവേളക്കുശേഷം സിദ്ദിഖ് മുഴുനീള ആക്ഷന്‍ ഹീറോ ആകുന്ന ചിത്രം കൂടിയാണ് രാക്ഷസ വേട്ട. സാജു നവോദയാ, കോട്ടയം രമേഷ്, സോഹന്‍ സീനുലാല്‍, മല്ലികാസുകുമാരന്‍, സുധി ക്കോപ്പ, ജസീല പ്രവീണ്‍ രാജേഷ് xകൊട്ടാരത്തില്‍ ഹരി ഊതു മൂന്ന് സുജിത് കോന്നി, സജു xപാര്‍ത്ഥസാരഥി, ശ്രീജു സോണി. എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ. ശ്യാം അരവിന്ദം. സംഗീതം -ഷാനു. ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ -സൗരവ് ചെന്നൈ. മേക്കപ്പ് – രാജേഷ്. കോസ്റ്റിയും xഡിസൈന്‍ -ബിജുകുമാരപുരം. വാഗമണ്‍, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. PRO വാഴുര്‍ ജോസ്















