Entertainment

മനോജ് കെ.. ജയൻ- ഉർവ്വശി ദമ്പതികളുടെ മകൾ തേജാലഷ്മി-. (കുഞ്ഞാറ്റ ) ക്യാമറക്കു മുന്നിലെത്തി: “പ്രിയതമൻ”ആരംഭിച്ചു ശ്രീനാഥ് ഭാസി നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി. കൊല്ലം, കരുനാഗപ്പള്ളി
ക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ അങ്കണത്തിലാണ് മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്. ചിത്രം – പ്രിയതമൻ. റെജി പ്രഭാകറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനേതാക്കൾ, അണിയറപ്രവർത്തകർ ബന്ധുമിത്രാദികൾ ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

ഉർവ്വശിയുടെ നാടു കൂടിയാണ് ഈ പ്രദേശം. അച്ഛൻ മനോജ് കെ. ജയനോടൊപ്പമാണ് തേജാ ലക്ഷ്മി എത്തിയത്. ശ്രീനാഥ് ഭാസിയടക്കം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ പത്മരാജ് രതീഷ് സുധീർ കരമന, സുനിൽ സുഖദ ,വിദ്യാ വിശ്വനാഥ്,
എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ സുനിൽകുമാർ എസ് , മുനീർ അറക്കൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരിടത്തരം പട്ടണത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഫാമിലി ഹ്യൂമർ ചിത്രമാണ് റെജി പ്രദാകരൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്..

ടി. എ. റസാഖിൻ്റെ തിരക്കഥയിൽ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് റെജി പ്രഭാകരൻ ആദ്യമായി സംവിധാനം ചെയ്തത്..
ഏറെ പുരസ്ക്കാരങ്ങൾ നേടിയ ഈ ചിത്രത്തിനു ശേഷം റെജി പ്രഭാകരൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
സുഖമായിരിക്കട്ടെ ഗൗരവമുള്ള വിഷയമായിരുന്നുവെങ്കിൽ ഇ ചിത്രം ഹ്യൂമർ നിറഞ്ഞ ഒരു കുടുംബ കഥയാണു പറയുന്നത്.
ഏറെ ആത്മബന്ധമുള്ള ഒരമ്മയുടേയും മകൻ്റേയും ജീവിതത്തിനിടയി ലേക്ക് എം.ബി.എ .ബിരുദധാരിയായ
യായ ഒരു പെൺകുട്ടിയുടെ കടന്നുവരവിലൂടെ അരങ്ങേറുന്ന സംഭവങ്ങളാണ് തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്ക പ്പെടുന്നത്.. കൊച്ചു കൊച്ചു രസാകരമായ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.

വിശ്വാസും പ്രിയയും ഇതാണ് ശ്രീനാഥ് ഭാസിയുടേയും, . തേജാ ലഷ്മിയുടെയും കഥാപാത്രങ്ങളുടെ പേരുകൾ.
ശാന്തി കൃഷ്‌ണ ഇർഷാദ് , മീരാ നായർ, പി.പി. കുഞി കൃഷ്ണൻ മാഷ് , മഞ്ജൂ പത്രോസ്, ദിനേശ് പണിക്കർ, കുടശ്ശനാട് കനകം സൂര്യാദാസ്, രാമമംഗലപ്പള്ളി, അഭിലാഷ് കൈഫ്, സുബിൻ, സിനു സൈനുദ്ദീൻ. ജോസ് പേരൂർക്കട. എന്നിവരും പ്രധാന താരങ്ങളാണ് . നിരവധിഹ്യൂമർ കുടുംബ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്‌ണ പൂജപ്പുരയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കഥ- സനു ഭാസ്‌കർ.
ഗാനങ്ങൾ – റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്.
സംഗീതം – രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ ,
പശ്ചാത്തല സംഗീതം-
റോണി റാഫേൽ .
ഛായാഗ്രഹണം. പ്രദീപ് നായർ
എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്.
കലാ സംവിധാനം- അർക്കൻ .എസ്. കർമ്മ.
മേക്കപ്പ് – പട്ടണം ഷാ.
കോസ്റ്റ്യൂം ഡിസൈൻ _ ഇന്ദ്രൻസ് ജയൻ .
കോ – ഡയറക്ടർ – ഹാരിസൺ,.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ. അസ്സോസ്സിയേറ്റ്ഡയറക്ടർ- ശരത്.
സഹസംവിധാനം – അനീഷ് കാട്ടിക്കോ,രാജേഷ് ആർ. റിസ്വാൻ.
കാസ്‌റ്റിംഗ് ഡയറക്ടർ- ആരോമൽ. ആർ..
സ്‌റ്റിൽസ് – പ്രേംലാൽ പട്ടാഴി .
പ്രൊഡക്‌ഷൻ എക്സികുട്ടീവ്സ്,
രാജേഷ് തങ്കപ്പൻ. സഫി ആയൂർ,
. പ്രൊഡക്ഷൻ കൺട്രോളർ – ഹരിവെഞ്ഞാറമൂട്. കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും, വാഗമണ്ണിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം – പൂർത്തിയാകും.. PRO വാഴൂർ ജോസ് .