Recipe

ഹെൽത്തിയായി പുളിയും മധുരവും എരിവും ചേർന്നൊരു കിടിലൻ സാലഡായാലോ ?

അച്ചാറിനോടും ഉപ്പിലിട്ടതിനോടും പലർക്കും പ്രിയം ലേശം കൂടുതലാണ്. ഇത്തരക്കാർ എന്ത് ഉപ്പിലിട്ട് കൊടുത്താലും കഴിക്കുതാനും. എന്നാൽ, അവ അമിതമായി കഴിക്കുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും താനും. ഹെൽത്തിയായി പുളിയും മധുരവും എരിവും ചേർന്നൊരു കിടിലൻ സാലഡായാലോ ? ഇതാ വീട്ടിൽ തന്നെയുണ്ടാക്കാം ഈ ഗ്രീൻ ആപ്പിൾ സാലഡ്

ചേരുവകൾ

.ഗ്രീൻ ആപ്പിൾ – 1 എണ്ണം
. കാരറ്റ് – 1 ചെറിയത്
.തക്കാളി – 1 എണ്ണം
.ചെറിയ ഉള്ളി – ½ എണ്ണം
.പച്ചമുളക് – 1 എണ്ണം
.നാരങ്ങാനീര് – 1–2 ടീസ്പൂൺ
.ഉപ്പ് – 1 നുള്ള്
.പഞ്ചസാര – ½ ടീസ്പൂൺ
.മുളകുപൊടി – ¼ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഗ്രീൻ ആപ്പിൾ കഴുകി നീളത്തിൽ ചെറിയ കഷ്ണങ്ങളായി അരിയുക. കാരറ്റും അതുപോലെ നീളത്തിൽ അരിയുക. തക്കാളി ചെറിയ കഷ്ണങ്ങളായി അരിയുക. ചെറിയ ഉള്ളിയുടെ പകുതിയും പച്ചമുളകും ചെറുതായി അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് നാരങ്ങാനീര്, ഒരു നുള്ള് ഉപ്പ്, കുറച്ച് പഞ്ചസാര, മുളകുപൊടി എന്നിവ ചേർക്കുക. എല്ലാം നന്നായി മിക്സ് ചെയ്താൽ പുളിയും മധുരവും ചെറിയ എരിവുമുള്ള അടിപൊളി ഗ്രീൻ ആപ്പിൾ സാലഡ് റെഡി.