ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പതിനായിരം മീറ്റർ ഓട്ടത്തിൽ സീമ വെങ്കലം നേടി. വുഷുവിൽ റോഷിബിന ദേവിയിലൂടെ ഇന്ത്യക്ക് വെള്ളിത്തിളക്കം. ഷൂട്ടിങിൽ അനന്ത് ജീത് സിങ് – പാരിനാസ് ജോഡിയും റോവിങ്ങിൽ സത്നാം സിങ് – സൽമാൻ ഖാൻ സഖ്യത്തിനും വെങ്കലം ലഭിച്ചു.
പുരുഷന്മാരുടെ നൂറ് മീറ്ററിൽ ഗുരീന്ദർവീർ സിങും അനിമേഷ് കുജൂറും സെമിയിൽ എത്തി. 4*400 മീറ്റർ മിക്സ്ഡ് റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചു. മലയാളി താരം ടി എസ് മനു ഉൾപ്പെടെ ടീമാണ് വെള്ളി നേടിയത്. വനിതാ കബഡി സെമിയിലേക്ക് വനിതകൾ കടന്നു. ഗ്രൂപ്പ് റൗണ്ടിൽ മൂന്നിൽ മൂന്ന് ജയങ്ങളോടെ ഇന്ത്യ സെമിയിൽ.
Story Highlights : Asian Games: Another medal for India; Seema wins bronze in the 10,000m race















