ഇറാന്റെ വിമാന കമ്പനികൾക്ക് മേൽ ഉപരോധം കനക്കുന്നു. ഇറാന്റെ വിമാന കമ്പനികളുടെ സർവീസ് യുഎഇ നിർത്തലാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ ഇറാൻ വിമാനക്കമ്പനികൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തിലാണ് യുഎഇയുടെ നടപടിയെന്ന് ജിസിഎഎ അറിയിച്ചു.
യുഎഇക്കും ഇറാനും ഇടയിലുള്ള സാധാരണ വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ നിലവിലെ നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചു. ഇറാന്റെ വ്യോമയാന മേഖലയ്ക്കെതിരെ അമേരിക്ക ഉപരോധം കടുപ്പിച്ച സാഹചര്യത്തിലാണ് യുഎഇയുടെ ഈ നടപടി. സെപ്റ്റംബർ 23 മുതൽ ഇറാനിയൻ എയർലൈനുകളുടെ അന്താരാഷ്ട്ര സർവീസുകൾ തടസ്സപ്പെടുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
Story Highlights : UAE suspends services of Iranian airlines














