ജനങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ട് മൂന്നാർ സെവൻമല എസ്റ്റേറ്റിൽ വീണ്ടും കാട്ടാനയുടെ സാന്നിധ്യം. ‘വിരികൊമ്പൻ’ എന്ന് വിളിക്കുന്ന കാട്ടുകൊമ്പനാണ് ജനവാസമേഖലയിൽ എത്തിയത്. ഇടുക്കി ജില്ലയിൽ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. ശാന്തൻപാറയിൽ അതിഥി തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി സെവൻമലയിൽ കാട്ടാനയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇടുക്കി ജില്ലയുടെ മലയോര മേഖലയിൽ വനാതിർത്തിയുടെ ചേർന്ന ജനവാസ മേഖലകൾ ഭീതിയിലാണ്. കാട്ടാനശല്യം രൂക്ഷമായതോടെ ആശങ്കയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്.















