സമസ്ത മേഖലയിലും മാറ്റം വരുമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ മദ്യപാനികള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. മദ്യപാനികള്‍ മാത്രമല്ല, മദ്യപിക്കാത്തവരും യാത്രക്കാരും ഒന്നും ഇത്രയും പ്രതീക്ഷിച്ചില്ല. ബിവറേജസ് കേര്‍പ്പറേഷനും സര്‍ക്കാരിനും വരുമാനം വരാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനവുമാണിത്. ഇനി ബിവറേജസിനു മുമ്പില്‍ വലിയ ക്യൂവൊന്നും നിന്ന് മദ്യം വാങ്ങേണ്ടതില്ല. സെല്‍ഫ് വെന്‍ഡിംഗ് മെഷീന്‍ കൊണ്ടു വരികയാണ്. അതായത്, ടച്ച് സ്ത്രീനില്‍ നിങ്ങള്‍ക്കാവശ്യമുള്ള മദ്യം സെലക്ട് ചെയ്യുക, പണം ഇടുക, കാത്തിരിക്കുക. നിങ്ങള്‍ ആവശ്യപ്പെടുന്ന മദ്യം ഏതളവിലാണോ വരേണ്ട ആ അളവില്‍ കുപ്പി പുറത്തേക്കെത്തും.
എടുത്തുകൊണ്ടു പോകാന്‍ വേറെ മെഷീനൊന്നുമില്ല, നമ്മള്‍ തന്നെ എടുക്കണം. ഇങ്ങനെ ആധുനിക വത്ക്കരിച്ച് കേരളത്തിലെ മദ്യവത്ക്കരണത്തിന് പുതിയ മുഖം കൊടുക്കുകയാണ് ബിവറേജസ് കോര്‍പ്പറേഷന്‍. സാധാരണക്കാരെയും യാത്രക്കാരെയും ബിവറേജസിനു മുമ്പിലുള്ള നീണ്ട ക്യൂ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ ക്യൂവിന് വലിയൊരു ആശ്വാസമാകും സെല്‍ഫ് വെന്‍ഡിംഗ് മെഷീന്‍. പക്ഷെ, മറ്റൊരു ആശങ്കയുള്ളത് ജീവനക്കാരുടെ ജോലി നഷ്ടമാകുമോ എന്നതിലാണ്. സ്വന്തമായി കുപ്പി എടുത്തു കൊടുക്കുകയും, പണം വാങ്ങുകയും ചെയ്യുന്ന മെഷീന്‍ വരുന്നതോടെ ബെവ്‌കോയിലെ ജീവനക്കാരുടെ ജോലി സ്ഥിരത ചോദ്യം ചെയ്യപ്പെടുമോ.
എന്തായാലും, കുടിയന്‍മാര്‍ക്കും ബിവറേജസിനും ഒരുപോലെ സന്തോഷം തരുന്നതാണ് സെല്‍ഫ് വെന്‍ഡിംഗ് മെഷീന്‍. ബവ്‌റിജസ് ഔട്ലെറ്റുകളിലെ തിരക്കു കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിങ് മെഷീന്‍ ഏറെ പ്രയോജനം ചെയ്യും. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പര്‍ പ്രീമിയം ഔട്ലെറ്റില്‍ നടപ്പാക്കാനാണ് ഇപ്പോള്‍ ആലോചന. വിജയമെന്നു കണ്ടാല്‍ പിന്നീടു പ്രീമിയം ഔട്ലെറ്റുകളില്‍ നടപ്പാക്കും. ബാങ്കുകളുടെ സഹകരണത്തോടെ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കും. കുപ്പികള്‍ മെഷീനില്‍ സ്റ്റോര്‍ ചെയ്യും. ഉപയോക്താക്കള്‍ക്കു ടച്ച് സ്‌ക്രീന്‍ വഴി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തശേഷം കാര്‍ഡ് അല്ലെങ്കില്‍ യു.പി.ഐ മാര്‍ഗത്തില്‍ പേയ്‌മെന്റ് നടത്താം.
കുപ്പി മെഷീനില്‍ നിന്നു തന്നെ ശേഖരിക്കാനാകും. ബില്ലും ലഭിക്കും. മെഷീന്‍ വഴി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തു പേയ്‌മെന്റ് നടത്തിയ ശേഷം കൗണ്ടറില്‍നിന്നു മദ്യം കൈമാറുന്ന രീതിയും ആലോചനയിലുണ്ട്. സെല്‍ഫ് വെന്‍ഡിംഗ് മെഷീനിലൂടെ എല്ലാത്തരം കുപ്പിയിലെ മദ്യം കിട്ടുമോ. ആതോ പ്ലാസ്റ്റിക് കുപ്പിയില്‍ മാത്രമുള്ള മദ്യമേ കൊടുക്കുകയുള്ളോ. ചില്ല് കുപ്പി മെഷീന്‍ പ്രോസ്സസിനിടയില്‍ പൊട്ടിയാലോ എന്നതാണ് ശങ്ക.