ഒരു സന്യാസിയുടെ സ്വകാര്യ ഭാഗം ആക്രമിക്കപ്പെട്ട് നശിച്ചിരിക്കുന്നു. വൃഷ്ണങ്ങള്‍ ഛേദിക്കപ്പെട്ടു. ശരീരമാസകലം ഇടിച്ചു പിഴിഞ്ഞ നിലയിലും കാണപ്പെട്ടിട്ടും പോലീസ് ആത്മഹത്യാണെന്ന് പ്രാഥമിക നിഗമനത്തിലെത്തിയിരിക്കുന്നു. ഉത്തര്‍പ്രദേശിലെ വൃന്ദാവനത്തിലുള്ള ഗുരുകൃപാ കുഞ്ച് ആശ്രമത്തിലെ സന്യാസി രസിക് ദുലാരി ശരണ്‍ എന്നപേരില്‍ അറിയപ്പെടുന്ന ദീപക് ലോധി (25) ആണ് മരിച്ചത്. ആശ്രമത്തിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണുമരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യന്‍ കൂടിയാണ് മരിച്ച രസിക് ദുലാരി ശരണ്‍.
മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിണിദ്ദേഹം. ലോധിയുടെ തലയ്ക്കും ശരീരത്തിലെ മറ്റ് ഭാഗങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആശ്രമത്തിലെ നാലാം നിലയില്‍ നിന്നും വീണ് മരിച്ച ലോധിയുടെ സ്വകാര്യ ഭാഗം എങ്ങനെയാണ് ഛേദിക്കപ്പെടുക എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. കെട്ടിടത്തിനു മുകളില്‍ നിന്നുള്ള വീഴ്ചയില്‍ ശറീരമാസലം പരിക്കുകള്‍ ഉണ്ടാകുന്നതെങ്ങനെ. മരിക്കുന്നതിനു മുമ്പ് ലോധിയുടെ സ്വകാര്യഭാഗങ്ങള്‍ ഛേദിക്കപ്പെട്ടി്ടുണ്ടാകാമെന്നും പറയപ്പെടുന്നുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ആശ്രമത്തിന്റെ നാലാം നിലയില്‍നിന്ന് താഴേക്കുവീണാണ് അന്ത്യംമെന്ന് ആശ്രമവാസികള്‍ പറയുന്നു.
ആശ്രമത്തില്‍നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച്, ശനിയാഴ്ച രാവിലെ 10:30ഓടെ ലോധി ആശ്രമത്തിന്റെ നാലാം നിലയില്‍നിന്ന് താഴേക്കുചാടി ജീവനൊടുക്കുകയായിരുന്നു എന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ‘സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുമുണ്ടെന്നും പോലീസ്. ആശ്രമത്തില്‍നിന്ന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരാളെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അവിടെ എത്തിയതെന്ന് മധുര പോലീസ് അറിയിച്ചു. ‘വിവരം അറിഞ്ഞ ഉടന്‍ തന്നെ പോലീസ് ആശുപത്രിയില്‍ എത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ജബല്‍പുര്‍ സ്വദേശിയായ ദീപക് ലോധിയെന്ന രസിക് ദുലാരി ശരണ്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കേളി കുഞ്ചുമായി ബന്ധപ്പെട്ട ഗുരുകൃപാ കുഞ്ച് ആശ്രമത്തിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്നും പോലീസ് മാധ്യമങ്ങളോടു പറഞ്ഞു. അനിരുദ്ധ് കുമാര്‍ പാണ്ഡെ എന്നാണ് പ്രേമാനന്ദ് മഹാരാജിന്റെ യഥാര്‍ഥ പേര്. പിന്നീട് സന്യാസത്തിലെത്തിയപ്പോള്‍ പ്രേമാനന്ദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. പ്രഭാഷണങ്ങളിലൂടെ ഏറെ പ്രശസ്തനായ ഇദ്ദേഹത്തിന് സാമൂഹികമാധ്യമങ്ങളില്‍ ഏറെ അനുയായികളുണ്ട്. അദ്ദേഹത്തിന്റെ ‘ശ്രീ ഹിറ്റ് രാധാ കേളി കുഞ്ച്’ ആശ്രമത്തിലെ ദിനചര്യയായ ‘സത്സംഗമത്തില്‍’ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും നൂറുകണക്കിന് ഭക്തരാണ് ദിവസവും എത്തുന്നത്.















