ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ ഇന്ത്യയുടെ മലയാളി താരം ആൻസി സോജന് നേരിയ വ്യത്യാസത്തിൽ സ്വർണം. തുടരെ രണ്ടാം ഏഷ്യൻ ഗെയിംസിലും താരം വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ഒന്നാം ശ്രമത്തിൽ 6.49 മീറ്റർ താണ്ടിയും അഞ്ചാം ശ്രമത്തിൽ 6.53 മീറ്റർ താണ്ടിയും ആൻസി മുന്നിൽ നിന്നിരുന്നു. എന്നാൽ ആറാം ശ്രമത്തിൽ ചൈനയുടെ ഹ്വങ് യിങ്യിങ് 6.55 മീറ്റർ താണ്ടി സ്വർണം പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ താരം ഇത്തവണ അത് സുവർണ നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ നേരിയ വ്യത്യാസത്തിൽ താരത്തിന് പോഡിയം ഫിനിഷ് നഷ്ടമായി.
വനിതകളുടെ 200 മീറ്ററിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ ഹരിത ഭദ്രയാണ് മെഡൽ സമ്മാനിച്ചത്. താരം 23.20 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മൂന്നാമതെത്തി മെഡലുറപ്പിച്ചത്. സിങ്കപ്പുരിന്റെ ശാന്തി പെരേരയ്ക്കാണ് സ്വർണം. ചൈനയുടെ ചെൻ യുജിക്കാണ് വെള്ളി. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 34ൽ എത്തി. 4 സ്വർണം 15 വെള്ളി 15 വെങ്കലം മെഡലുകളാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്.















