റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ.എം ഷാജിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. വാഹനം ഉപയോഗിച്ചത് ഔദാര്യം പറ്റലല്ലെന്നും കേരളം ഉണ്ടായത് മുതൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാദം ആയതുകൊണ്ടല്ല ആ വാഹനത്തിന്റെ ആവശ്യം കഴിഞ്ഞതുകൊണ്ടാണ് ഷാജി തിരിച്ചു കൊടുത്തതെന്നും സലാം പറഞ്ഞു.
സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കാൾ കൂടുതൽ വിവാദങ്ങളാണ് പലപ്പോഴും ചർച്ചയാകുന്നത്. വിവാദങ്ങൾ ഉണ്ടാക്കുന്നത് ഞങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. വാർത്താ മാധ്യമങ്ങളും അതിന് കൂട്ടുനിൽക്കുകയാണ്. നിയമവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.















