കോട്ടയത്തെ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസില്‍ തട്ടിപ്പിന് ഇരയായവര്‍ ഇരച്ചു കയറി ആള്‍ക്കാര്‍ വൈകാരികമായി ഇടപെടുന്നു. ആംസ്റ്റര്‍ ഓഫീസില്‍ സ്റ്റാഫുകളുണ്ട്. അവരെ കയ്യേറ്റം ചെയ്തില്ലെങ്കിലും ആലുകള്‍ ഓഫീസിനുള്ളില്‍ കയറി ഇരിക്കുന്നുണ്ട്. നാലുലക്ഷവും അഞ്ചുലക്ഷവും വാങ്ങിയ ശേഷമാണ് ഇവരെ തട്ടിപ്പിനിരയാക്കിയത്. നാലും അഞ്ചും വര്‍ഷം കഴിഞ്ഞിട്ടും ജോലിയുമില്ല. വിസയുമില്ലാത്ത അവസ്ഥയിലായി. പലരും വീടുവിറ്റും, സ്വര്‍ണ്ണം വെച്ചുമൊക്കെയാണ് പണം നല്‍കിയത്. വിദേശത്തേക്ക് വിടാം എന്നു പറയുന്നതല്ലാതെ മറ്റൊന്നും ഇവര്‍ പറയുന്നില്ലായിരുന്നു എന്നാണ് ആലുകള്‍ പറയുന്നത്.
ഓഫീസില്‍ തടിച്ചു കൂടിയിരിക്കുന്നവരില്‍ അധികവും ചെറുപ്പക്കാരാണ്. പണം തിരികെ നല്‍കാം എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആലുകള്‍ വന്നിരിക്കുന്നത്. എന്നാല്‍, എപ്പോള്‍ കൊടുക്കുമെന്നോ, എത്ര കൊടുക്കുമെന്നോ സ്റ്റാഫുകള്‍ പറയുന്നില്ല. പണം കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് സ്റ്റാഫുകള്‍ ഉറപ്പിക്കുന്നുണ്ട്. നിലവില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് സി.ഇ.ഒയ്ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. പണത്തിനായി എത്തിയവരെ പാര്വതി മായാ ഷാജി കാണുമോ എന്നതാണ് അറിയേണ്ടത്. അതോ ഇവര്‍ക്ക് പണം നല്‍കി കേസ് ഒതുക്കുമോ.
എന്തായാലും കൂടുതല്‍ പരാതിക്കാര്‍ പോലീസിനെ സമീപിക്കുമെന്നതില്‍ തര്‍ക്കമില്ല. കാരണം, കോട്ടയത്തെ ഓഫീസില്‍ എത്തിയവരെല്ലാം തട്ടിപ്പിനിരയായവരാണ്. ഇവരെല്ലാം പരാതിയുമായെത്തിയാല്‍ പാര്‍വതിയെ വീണ്ടും പോലീസ് പിടിക്കുമെന്നതില്‍ തര്‍ക്കമില്ല.















