വന്യജീവി ആക്രമണങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കണ്ടെത്തുന്നതിനായി കർഷകരും വിദഗ്ധരും ജനപ്രതിനിധികളും പങ്കെടുക്കുന്ന സംസ്ഥാനതല കോൺക്ലേവ് ഇന്ന് കോഴിക്കോട് തിരുവമ്പാടിയിൽ നടക്കും.
രാവിലെ 10 മണി മുതൽ 5 വരെയാണ് വനം – കൃഷി വകുപ്പുകളുടെ നേതൃത്വത്തിൽ പരിപാടി നടക്കുക. മന്ത്രിമാരായ ഷിബു ബേബി ജോൺ, ടി സിദ്ദിഖ്, എം പിമാരായ പ്രിയങ്ക ഗാന്ധി, ഷാഫി പറമ്പിൽ, എം കെ രാഘവൻ തുടങ്ങിയ ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും കർഷകരും കോൺക്ലേവിൽ പങ്കെടുക്കും.
വന്യജീവി ആക്രമണം തടയുന്നതിനും സംഘര്‍ഷ സാധ്യത കുറയ്ക്കുന്നതിനുമുള്ള വിവിധ ശാസ്ത്രീയ – സാങ്കേതിക പരിഹാരങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.
മികച്ച ആശയങ്ങൾ പൈലറ്റ് പദ്ധതി അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കും. എ ഐ സാങ്കേതികവിദ്യ, പുതിയ ഫെൻസിംഗ് രീതികൾ, വിള ഇൻഷുറൻസിൽ വരുത്തേണ്ട കാലോചിതമായ പരിഷ്കാരങ്ങൾ തുടങ്ങിയവയും ചർച്ചയാകും.















