ഒക്ടോബർ മുതൽ ജനുവരി വരെയുള്ള തണുപ്പുകാലത്ത് യുഎഇയിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പസഫിക് സമുദ്രത്തിലെ ഉപരിതല ജലം അസാധാരണമാംവിധം ചൂടുപിടിക്കുന്ന ‘എൽ നിനോ’ കാലാവസ്ഥാ പ്രതിഭാസമാണ് ഇതിന് കാരണം. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ഇത് സ്വാധീനിക്കാറുണ്ട്. എൽ നിനോ കനത്ത കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ ഉണ്ടാക്കുമെന്ന് അർഥമില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. പ്രാദേശിക അന്തരീക്ഷസ്ഥിതിയും മർദവ്യവസ്ഥകളുമാണ് യുഎഇയിലെ യഥാർഥ കാലാവസ്ഥയെ നിർണയിക്കുന്നത്.















