തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ മുപ്പത്തിയെട്ട് വാർഡുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതു കോട്ടയിൽ സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. കുറുമല സീറ്റാണ് പിടിച്ചെടുത്തത്.മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് 139 വോട്ടിന് എൽഡിഎഫ് വിജയിച്ചു. യുഡിഎഫിൻ്റെ കയ്യിലുണ്ടായിരുന്ന വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.
മലപ്പുറത്ത് 4 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടണ്ണം എൽഡിഎഫും രണ്ടണ്ണം യുഡിഎഫും നിലനിർത്തി. മങ്കടയിൽ എൽഡിഎഫ് മുസ്ലീം ലീഗ് – വെൽഫെയർ സഖ്യത്തെ തോൽപ്പിച്ചു.പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് 13 ആം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പി. ഗിരീശന് വിജയം. 48വോട്ടുകൾക്കാണ് പി. ഗിരീശൻ്റെ വിജയം.കോലഞ്ചേരി ഈസ്റ്റ് വാർഡ് നിലനിർത്തി ട്വൻ്റി – ട്വൻ്റി. ട്വൻ്റി – 20 സ്ഥാനാർഥി ദീനമ്മ ജേക്കബാണ് വിജയിച്ചത്.
തിരുവല്ല കുറ്റൂരിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർഥി രബീഷ് മോൻ ജയിച്ചു. എൽഡിഎഫിൽ നിന്നാണ് പിടിച്ചെടുത്തത്. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് 13 ആം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പി. ഗിരീശന് വിജയം. 48വോട്ടുകൾക്കാണ് പി. ഗിരീശൻ്റെ വിജയം. ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡ് കോൺഗ്രസ് നിലനിർത്തി. വി.ഒ. പൈലപ്പൻ വിജയിച്ചു. 345 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയം.കൊച്ചി കോർപ്പറേഷൻ അയ്യപ്പൻകാവ് തിരിച്ചുപിടിച്ച് യുഡിഎഫ്. അജിത്ത് കുമാറാണ് വിജയിച്ചത്.തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു. 18 വോട്ടിനാണ് എൽഡിഎഫ് ജയിച്ചത്.