Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ആ ജഡ്ജിയും ഒരമ്മയാണ്, സ്ത്രീയാണ്: അതിജീവിതയ്ക്ക് കത്തെഴുതിയത് അതുകൊണ്ടു കൂടിയാണ്; നിയമത്തിനൊപ്പം സ്‌നേഹത്തിന്റെ കാരുണ്യസ്പര്‍ശനമായി ‘രജന രംഗ’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 29, 2026, 03:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘കുഞ്ഞേ നിന്റെ വാക്കുകള്‍ ഈ കോടതി കേട്ടു’ എന്നാണ് സന്ദേശം തുടങ്ങുന്നത്. ‘നീ അങ്കിള്‍ എന്നു വിളിച്ചിരുന്ന അയാള്‍ വയസ്സാകും വരെ ജയിലില്‍ കിടക്കണമെന്ന് നീ പറഞ്ഞിരുന്നല്ലോ. നിന്റെ ആ വാക്കുകള്‍ക്ക് കോടതി മറുപടി നല്‍കിയിരിക്കുന്നു. നീ ‘അങ്കില്‍’ എന്നു വിളിച്ചയാള്‍ ഇനി സ്വതന്ത്രമായി ഇറങ്ങി നടക്കാതിരിക്കാനുള്ള വിധി കോടതി പുറപ്പെടുവിച്ചിരിക്കുന്നു. ശിഷ്ടകാലം അയാളിനി ജയിലിലായിരിക്കും. അയാള്‍ ആ തടവയ്ക്കുള്ളില്‍ വയസ്സാകുകയും അവിടെ കിടന്ന് മരിക്കുകയും ചെയ്യും. നിന്നെയോ നിന്റെ കുഞ്ഞ് അനുജത്തിയേയോ, മറ്റേതെങ്കിലും കുട്ടിയേയോ ഇനി ഒരിക്കലും അയാള്‍ ഉപദ്രവിക്കില്ല. ഈ കോടതി കണ്ടതില്‍വച്ച് ഏറ്റവും ധൈര്യശാലിയായ പെണ്‍കുട്ടിയാണ് നീ. കോടതിയില്‍ വന്ന് നിന്നെ ഉപദ്രിവച്ചയാളെ ചൂണ്ടിക്കാട്ടി സത്യം ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞു. നീ ‘അങ്കിള്‍’ എന്നു വിളിച്ചയാള്‍ വളരെ മോശമായ കാര്യമാണ് നിന്നോട് ചെയ്തത്. എന്നാല്‍ നീ മിണ്ടാതിരുന്നില്ല. അത് അമ്മയോട് പറഞ്ഞു. പുറത്തു പറയാന്‍ നീ ധൈര്യം കാണിച്ചതു കൊണ്ടു തന്നെ ഇനി ഒരു കുട്ടിയേയും ഉപദ്രവിക്കാന്‍ അയാള്‍ മുതിരില്ല. നഷ്ടപ്പെട്ട നിന്റെ കുട്ടിക്കാലം തിരിച്ചു നല്‍കാന്‍ ഈ കോടതിക്കാകില്ല. എന്നാല്‍ നിന്റെ വാക്കുകള്‍ കേട്ടെന്ന് കോടതിക്ക് ഉറപ്പു നല്‍കാനാകും. നിനക്ക് നീതി ലഭിച്ചിരിക്കുന്നു. നിന്നെ ഉപദ്രവിച്ച അയാള്‍ ഇനി ഒരിക്കലും സ്വതന്ത്രമായി ഒരു സൂര്യോദയം കാണില്ല. കുഞ്ഞേ, നീ ഇനി നിന്റെ ജീവിതം ജീവിക്കുക. സ്‌കൂളിള്‍ പോകൂ, സുഹൃത്തുക്കളെ ഉണ്ടാക്കൂ, ചിരിക്കൂ, കളിക്കൂ, സ്വപ്നം കാണൂ…നിന്റെ ധൈര്യം എന്നും ഈ കോടതി ഓര്‍മിക്കും.’

ഇത് ഒരു ജഡ്ജിയുടെ കത്തിലെ വാക്കുകളാണ്. എഴുതിയത് രോഹിണി അഡീഷനല്‍ സെഷന്‍ഷ് കോടതി ജഡ്ജി രജന രംഗ. വൈകാരികമായ വാക്കുകളും, അതിനു കാരണമായ വിഷയവും അത്രമേല്‍ ആഴത്തില്‍ ആരെയും സ്പര്‍ശിക്കും. കാരണം, പത്തു വയസ്സുമാത്രം പ്രായമുള്ള ഒരു അതിജീവിതയ്ക്ക് സ്‌നേഹവും ധൈര്യവും വിശ്വാസവും നല്‍കുന്നതിനു വേണ്ടിയായിരുന്നു വികാരനിര്‍ഭരമായ ആ കത്ത് എഴുതിയത്. ഒപ്പം ആ കുട്ടിയെ പീഡിപ്പിച്ച ആള്‍ക്ക് നിയമത്തിന്റെ പിന്‍ബലത്തോടെ ശിക്ഷയും ഉറപ്പാക്കി വിചാരണക്കോടതി ജഡ്ജി. ഏഴാം വയസ്സില്‍ നടന്ന പീഡനത്തിന്റെ കേസ് മൂന്നു വര്‍ഷം കഴിയുമ്പോഴാണ് പ്രതിക്ക് ശിക്ഷ കിട്ടുന്നത്. ഇപ്പോള്‍ അതിജീവിതയ്ക്ക് വയസ്സ് പത്ത്. കേസിലെ പ്രതിയായ സുമിത് ഷാക്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച ശേഷമാണ് അതിജീവിതയ്ക്ക് നല്‍കാനായി ഒരു കത്തും ജഡ്ജി തയാറാക്കിയത്.

2023 ജൂലൈ 23നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. അന്ന് ഏഴു വയസ്സായിരുന്നു പ്രായം. മൂന്നു വര്‍ഷത്തിനിപ്പുറം മേയ് 20ന് പ്രതിയെ പോക്‌സോ നിയമപ്രകാരം കുറ്റക്കാരനെന്നു കണ്ടെത്തി. ശിക്ഷയ്‌ക്കെതിരെ അപ്പീലുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫൊറെന്‍സിക് തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ബലത്തില്‍ പ്രതിയുടെ ശിക്ഷ ശരിവയ്ക്കുകയും ജാമ്യം നിഷേധിക്കുകയുമായിരുന്നു. തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് കത്തും നഷ്ടപരിഹാര തുകയായ 10.50 ലക്ഷം രൂപയും രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടിക്ക് കൈമാറാന്‍ നോര്‍ത്ത്-വെസ്റ്റ് ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു.

ReadAlso:

സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പ്രായപൂര്‍ത്തിയാകണം ?: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ്’ ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

ഗ്യാനേഷിന്‍റെ രാജിക്കായി സമരം കടുപ്പിച്ച് പ്രതിപക്ഷം; ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും

2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് ഫീസ്; കേന്ദ്രത്തോടും ആർ.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

‘നിർഭയ’ ആവർത്തിക്കുന്നു’; ഡൽഹി ലൈംഗികാതിക്രമങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

Tags: ANWESHANAM NEWSഅന്വേഷണം മലയാളംRAJANA RANGAJOHINI ADITIONAL SESSIONS COURTWROTE A LETTER TO THE SURVIVERആ ജഡ്ജിയും ഒരമ്മയാണ്അതിജീവിതയ്ക്ക് കത്തെഴുതിയത് അതുകൊണ്ടു കൂടിയാണ്

Latest News

യൂ ട്യൂബര്‍ അശാന്ത് കോക്കിന്റെ വാഹനത്തില്‍ മദ്യക്കുപ്പികള്‍; മദ്യപിച്ച് വാഹനം ഓടിച്ചതി ന്ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുമോ ?

ആ ജഡ്ജിയും ഒരമ്മയാണ്, സ്ത്രീയാണ്: അതിജീവിതയ്ക്ക് കത്തെഴുതിയത് അതുകൊണ്ടു കൂടിയാണ്; നിയമത്തിനൊപ്പം സ്‌നേഹത്തിന്റെ കാരുണ്യസ്പര്‍ശനമായി ‘രജന രംഗ’

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് 18 യുഡി.എഫ് 19 സീറ്റുകളില്‍ വിജയിച്ചു

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

മരുന്നുക്ഷാമം ; കുറവുള്ളത് 18 ഇനം മരുന്നുകൾ മാത്രം; ഒരാഴ്ചയ്ക്കം പരിഹരിക്കുമെന്ന് കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies