തെരഞ്ഞെടുപ്പ് തോൽവിയിലെ തെറ്റ് തിരുത്തൽ പ്രക്രിയയുടെ ഭാഗമായി സിപിഎമ്മിന്റെ തിരുവനന്തപുരം, എറണാകുളം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.
തലസ്ഥാനത്ത് നടക്കുന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി വി. ജോയിയെ മാറ്റണമെന്ന ചർച്ച ഉയർന്നേക്കും. എന്നാൽ, ജില്ലാ സെക്രട്ടറിയായി വി. ജോയ് തന്നെ തുടരുമെന്നാണ് സൂചന.
സമ്മേളനം തെരഞ്ഞെടുത്ത ജില്ലാ സെക്രട്ടറിയെ മാറ്റാൻ സംഘടനാപരമായ പരിമിതികൾ ചൂണ്ടിക്കാട്ടിയാണ് തൽക്കാലത്തേക്കുള്ള തുടർച്ച. എംഎൽഎയായ വി. ജോയ് ജില്ലാ സെക്രട്ടറിയായി തുടരുന്നതിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നിട്ടുള്ളത്.
വി. ജോയിയുടെ കാലയളവിൽ സംഘടനാ വീഴ്ചകൾ നിരവധിയുണ്ടായെന്നും, മുതിർന്ന നേതാക്കൾക്കൊപ്പം സംഘടനയെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്നില്ലെന്നുമാണ് പ്രധാന ആക്ഷേപം.
സംസ്ഥാനതലത്തിൽ നടത്തിയ പുനഃസംഘടനയ്ക്ക് ഒപ്പം എത്തുന്നതല്ല ജില്ലാ നേതൃമാറ്റങ്ങൾ എന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.