മന്ത്രി ഒജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരും. മന്ത്രിയുടെ വാഹനത്തിനു നേരെ നിരവധിതവണ ആക്രമണം ഉണ്ടായി. ക്രിമിനലുകളെയും കൊട്ടേഷൻ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിന് സിപിഐഎം ശ്രമിക്കുന്നുവെങ്കിൽ സർക്കാർ അത് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.ഐ.എം കാട്ടിയത്. തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സി.പി.ഐ.എം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനാണ് നാട്ടില്‍ കലാപമുണ്ടാക്കുന്നത്. ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് സി.പി.എം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിനാണ് സി.പി.എം ശ്രമിക്കുന്നതെങ്കില്‍ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.
ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി സര്‍ക്കാരിനും എതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് മന്ത്രി ഒ.ജെ ജനീഷ് നേതൃത്വം നല്‍കിയതാണോ സി.പി.എമ്മിന്റെ പ്രശ്‌നം? പത്ത് വര്‍ഷം കേരളത്തില്‍ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സി.പി.എമ്മും അവരുടെ ക്രിമിനല്‍ സംഘവും കരുതേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.