World

പൈലറ്റിനെ കുത്തിയ സംഭവത്തിന് പിന്നിൽ ആരുടെ ആജ്ഞ? സഹപൈലറ്റിനെ ചോദ്യം ചെയ്യാൻ ഇസ്രയേൽ!

ദുബായിൽ നിന്ന് ടെൽ അവീവിലേക്കു പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ കുത്തിപ്പരുക്കേൽപിച്ച സഹപൈലറ്റിനെ ഇസ്രയേൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.

നിലവിൽ യുഎഇയിലാണ് ഇയാളുള്ളത്. സംഭവത്തിനു പിന്നാലെ യുഎഇയിൽനിന്ന് ഇസ്രയേലിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചു.

ഇതോടെ അവിടെ കുടുങ്ങിയ യാത്രക്കാരെ നാട്ടിലെത്തിക്കാൻ ഇസ്രയേൽ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു.

പ്രതിയായ സഹപൈലറ്റ് ആരുടെയെങ്കിലും ആജ്ഞാനുസരണമാണോ പ്രവർത്തിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.

സംഭവത്തിനു പിന്നിൽ ഇറാനാണെന്നു തെളിഞ്ഞാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംഭവത്തിനുപിന്നിൽ ഇസ്രയേലിന്റെ ഗൂഢാലോചനയാണെന്നും പുതിയ സൈനിക ഏറ്റുമുട്ടലിനു വഴിയൊരുക്കാനാണ് ശ്രമമെന്നും ഇറാൻ ആരോപിച്ചു.