Kerala

ബിജെപിക്ക് വൻതിരിച്ചടി!! കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ

ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. ശാസ്തമംഗലം വാർഡിലെ ബിജെപി കൗൺസിലറായിരുന്നു മുൻ ഡിജിപി കൂടിയായ ആർ ശ്രീലേഖ. മേയർ വി.വി.രാജേഷിന്റെ ഓഫിസിലാണ് രാജിക്കത്ത് ഏൽപിച്ചത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീലേഖ രാജി സമർപ്പിച്ചിരുന്നത്. ബിജെപി നേതൃത്വവുമായി ശ്രീലേഖയ്ക്കു പല തരത്തിലുള്ള അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. പ്രതീക്ഷിച്ച വോട്ടുകൾ ശ്രീലേഖയ്ക്കു ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുകയും ചെയ്തു.