മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു.
ഇന്ന് വൈകിട്ട് ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച് എന്ന പേരിൽ പ്രതിഷേധത്തിന് സാമൂഹിക മാധ്യമങ്ങളിൽ ആഹ്വാനം ഉയർന്നിട്ടുണ്ട്.
ഇന്നലെ നടന്ന പ്രതിഷേധത്തിൽ പ്രതിഷേധക്കാർക്ക് പുറമേ മാധ്യമപ്രവർത്തകരെ അടക്കം പോലീസ് മർദിച്ചു എന്ന് ആരോപിച്ചാണ് ഇന്നത്തെ പ്രതിഷേധം. ചൊവ്വാഴ്ചയാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്താം തീയതി സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്.
എന്നാൽ മേഖലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പ്രതിഷേധക്കാരെ ജന്തർ മന്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഡൽഹി പോലീസ്.