മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെ.എസ്.ടി.പി (KSTP) അഴിമതിയിലും പദ്ധതി കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലുമാണ് വീണ്ടും അന്വേഷണം നടത്തുന്നത്. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിന്റെ പരാതിയിലാണ് ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തത്.
ആത്മഹത്യ ചെയ്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ കത്തിലെ പരാമർശങ്ങളാണ് ഗ്യാനേഷ് കുമാറിന് തിരിച്ചടിയായത്.
വർഷങ്ങൾക്ക് മുൻപ് തീർപ്പാക്കിയ കേസാണിത്. 2007-ൽ നടന്ന വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ തൃപ്തികരമല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും തുറക്കുന്നത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശം നൽകി.
കോൺഗ്രസിന്റ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് 20 വർഷം മുൻപുള്ള സംഭവത്തിലെ അന്വേഷണം.
കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിൽ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. മറ്റ് വലിയ നടപടികളിലേക്ക് ഒന്നും പോയിരുന്നില്ല. വിജിലൻസും ക്രൈംബ്രാഞ്ചും പ്രാഥമിക അന്വേഷണം നടത്തി ഗ്യാനേഷിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ഇതിന് ശേഷമാണ് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിക്കുന്നത്. 2007 ൽ നടന്ന അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയിലാണ് കേസ് വീണ്ടും തുറക്കുന്നത്.
ദേശീയതലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.