മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ് കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ഡിജിപിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രത്യേകം കേസെടുക്കണോ എന്നത് ഡിജിപി പരിശോധിക്കും. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാനെന്ന പേരിൽ നടന്നത് ചട്ടലംഘനങ്ങൾ ആണെന്നും വിദേശ യാത്ര വഴി സർക്കാരിന് നേട്ടമുണ്ടായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പേഴ്സൺ സറ്റാഫ് അംഗങ്ങളുടെ കത്തിടപാടുകൾ സെക്രട്ടറിയേറ്റ് മാനുവലിന് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്ക് വഴിവിട്ട സഹായം നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം.















