അജയ് ദേവ്ഗൺ നായകനായ ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ അവസാന ഭാഗം ‘ദൃശ്യം 3: ദി കൺക്ലൂഷൻ’ ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 300 കോടി ക്ലബ്ബിനരികെ എത്തിയിരിക്കുകയാണ്.
ഇതോടെ ചിത്രത്തിന്റെ മൊത്തം ഇന്ത്യൻ നെറ്റ് കലക്ഷൻ 176.50 കോടി രൂപയായി ഉയർന്നു. ഇന്ത്യൻ ഗ്രോസ് കലക്ഷൻ 211.80 കോടി രൂപയാണ്. വിദേശ മാർക്കറ്റുകളിലും ചിത്രം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. മൂന്നാം ദിനം വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപ നേടിയ ചിത്രത്തിന്റെ ആകെ ഓവർസീസ് കലക്ഷൻ 61 കോടിയായി.
ഇതോടെ ആഭ്യന്തര, വിദേശ കലക്ഷനുകൾ ചേർത്ത് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള മൊത്തം ഗ്രോസ് കലക്ഷൻ 272.80 കോടി രൂപയായി മാറി. ഇന്ന് ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
176.50 കോടിയുടെ ഓപ്പണിങ് വീക്കെൻഡ് കലക്ഷനോടെ 2026-ൽ ഏറ്റവും കൂടുതൽ ആദ്യവാരാന്ത്യ കലക്ഷൻ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി ദൃശ്യം 3 മാറി. (ഒന്നാം സ്ഥാനത്ത് ‘ധുരന്ധർ 2: ദി റിവഞ്ച്’ – 290.94 കോടി).
മൂന്നാം ദിനം ശരാശരി 64.29% ഒക്യുപ്പൻസി രേഖപ്പെടുത്തി. വൈകുന്നേരത്തെ ഷോകൾക്ക് 80.46% വരെ തിരക്ക് അനുഭവപ്പെട്ടു.
ഒക്ടോബർ 2-ന് റിലീസ് ചെയ്ത ചിത്രം അഭിഷേക് പഥക് ആണ് സംവിധാനം ചെയ്തത്. അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ, ജയ്ദീപ് അഹ്ലാവത്ത്, ഇഷിത ദത്ത, സൗരഭ് ശുക്ല എന്നിവരാണ് പ്രധാന വേഷങ്ങളിലുള്ളത്.















