ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് അപേക്ഷ നിരസിച്ചവരാണ് ഇവര്‍. രാമന്‍ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവരെ പങ്കെടുപ്പിക്കാനാണ് നിര്‍ദേശം. ബുധനാഴ്ച അഭിമുഖം നടത്താനും നിര്‍ദേശിച്ചു. അതേസമയം, ചരിത്രത്തില്‍ ആദ്യമായി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ മികവ് പരിശോധനയില്‍ അഞ്ചുപേരും അറുപത് ശതമാനത്തിലേറെ മാര്‍ക്ക് നേടിയാണ് യോഗ്യരാണെന്ന് ഉറപ്പിച്ചത്. ഈ മാസം പതിനെട്ടിന് സന്നിധാനത്തും മാളികപ്പുറത്തുമായുള്ള നറുക്കെടുപ്പില്‍ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കും.
അടുത്ത തവണത്തെ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള യോഗ്യതയില്‍ ഇളവ് വരുത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. ലേല നടപടികള്‍ ചോര്‍ന്നതിന് പിന്നാലെ കടമുറികള്‍ക്കായി വിളിച്ച റീ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നാളെ തുടങ്ങി വെള്ളിയാഴ്ചയ്ക്കുള്ളില്‍ കടമുറി ലേലം അന്തിമമാക്കും. അതിനിടെ ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച് അവലോകന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ഹൈക്കോടതി ദേവസ്വം ബെഞ്ചിനും സമര്‍പ്പിച്ചു. എല്ലാവര്‍ക്കങ്ങളും ഈ മാസം മുപ്പതിനകം പൂര്‍ത്തിയാക്കും എന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
Story Highlights : Appointment of Sabarimala and Malikappuram Head Priests: High Court directs that two more candidates be included in the interview















