World

ഫ്ലൈദുബായ് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ്

ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണ് ഉത്തരവാദിയെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഫ്ലൈദുബായ് സംഭവത്തിൽ ഇറാനുമായി ബന്ധിപ്പിക്കുന്ന തരത്തിൽ നിർണായകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ഇതിനു നേർവിപരീതമായ പരാമർശമാണ് ട്രംപ് നടത്തിയത്.

ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ ആക്രമണത്തിലേക്ക് ഇറാന്റെ പങ്കിനെ കുറിച്ച് ചർച്ച തുടരുമ്പോൾ അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ യാതൊരു അർഥവുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു.