സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് സ്വർണം പവന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവൻ വിലയിൽ കണക്കാക്കുമ്പോൾ 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഇതോടെ സ്വർണം ഗ്രാമിന് 13,060 രൂപയും പവന് 1,09,280 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ 3 ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയും ആയിരുന്നു വില.
അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിലും പ്രതിഫലിക്കുന്നത്.
സംസ്ഥാനത്ത് വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.