യുഎഇയിൽ വ്യാപകമായി കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും വിവിധ പ്രദേശങ്ങളിൽ ദൃശ്യപരത വലിയ തോതിൽ കുറയാൻ സാധ്യതയുണ്ട്.
ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ ഇടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രാത്രിയിലും ബുധനാഴ്ച (ഒക്ടോബർ7) രാവിലെയോടെയും തീരദേശ, ആഭ്യന്തര മേഖലകളിൽ ഈർപ്പമുള്ള കാലാവസ്ഥയും മൂടൽമഞ്ഞും തുടരാൻ സാധ്യതയുണ്ട്.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും, മൂടൽമഞ്ഞ് മൂലം കാഴ്ചപരിധി കുറയുന്നതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.















