Vancouver, BC, Canada - December 14, 2023: Google Gemini Logo on a Smartphone Screen on a Dark Background; Shutterstock ID 2400903317; purchase_order: -; job: -; client: -; other: -
ജനപ്രിയ എഐ ചാറ്റ്ബോട്ടായ ‘ജെമിനി’യുടെ സൗജന്യ-പണമടച്ചുള്ള സേവനങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഗൂഗിൾ. ഒക്ടോബർ 9 മുതൽ സൗജന്യ ഉപയോക്താക്കൾക്ക് ‘ഫ്ലാഷ്-ലൈറ്റ്’ (Flash-Lite) മോഡൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. നിലവിൽ സൗജന്യമായി ലഭിച്ചിരുന്ന ‘ഫ്ലാഷ്’, ‘പ്രോ’ മോഡലുകളിലേക്കുള്ള പ്രവേശനം ഗൂഗിൾ നിർത്തിവെക്കുകയാണ്.
കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാനുകളിലും ഗൂഗിൾ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 4.99 ഡോളർ പ്ലാൻ ഉപയോഗിക്കുന്നവർക്ക് ഫ്ലാഷ്-ലൈറ്റ്, ഫ്ലാഷ് മോഡലുകൾ ലഭിക്കുമെങ്കിലും പ്രോ മോഡലിന്റെ സേവനം ഇനി ലഭ്യമാകില്ല.
ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ ഈ മാറ്റങ്ങൾ എപ്പോഴാണ് ബാധകമാകുന്നത് എന്നത് സംബന്ധിച്ച് ഗൂഗിൾ ഇമെയിൽ വഴി അറിയിപ്പുകൾ നൽകുന്നുണ്ട്.
ഉയർന്ന പ്ലാനുകൾ ഉപയോഗിക്കുന്നവർക്കായി പുതിയ ഫീച്ചറുകളും ഗൂഗിൾ അവതരിപ്പിക്കുന്നുണ്ട്. ഇതുവരെ ഏറ്റവും ഉയർന്ന അൾട്രാ പ്ലാനിൽ മാത്രം ലഭ്യമായിരുന്ന ‘ഡീപ് തിങ്ക്’ ഫീച്ചർ ഇനി പ്രതിമാസം 19.99 ഡോളറിന്റെ എഐ പ്രോ പ്ലാനിലും ലഭ്യമാകും.
കൂടാതെ, ചോദ്യങ്ങളുടെ സങ്കീർണ്ണതയ്ക്കനുസരിച്ച് കംപ്യൂട്ടിംഗ് ശേഷി ക്രമീകരിക്കാനുള്ള പുതിയ ഓപ്ഷനുകളും ജെമിനിയിൽ പരീക്ഷിച്ചുവരുന്നുണ്ട്.
അടുത്ത തലമുറയിലുള്ള ‘ജെമിനി 4 അർഗോൺ’ മാതൃകയുടെ പരീക്ഷണങ്ങളും ഇപ്പോൾ പുരോഗമിക്കുകയാണ്. ഫെയർവിൻഡ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത സൈബർ സുരക്ഷാ വിദഗ്ധർക്കാണ് നിലവിൽ ഇത് നൽകിയിട്ടുള്ളത്.
വരും ദിവസങ്ങളിൽ പണമടച്ച് ഉപയോഗിക്കുന്ന എപിഐ, എഐ അൾട്രാ ഉപയോക്താക്കൾക്കും ഈ പുതിയ മാതൃക ലഭ്യമാക്കാനാണ് ഗൂഗിളിന്റെ തീരുമാനം.