Explainers

കളമശ്ശേരി സ്പാ ബലാത്സംഘ കേസിലെ ടെറര്‍ അവളാണ് ?: കൂടുതല്‍ ആളുകള്‍ മുറിയിലേക്ക് വന്നതോടെ ആത്മഹത്യാ ഭീഷണി മുഴക്കി; മയക്കുമരുന്നിട്ട് ഐസ്‌ക്രീം കുടിപ്പിച്ച് പീഡിപ്പിച്ചു; ബലാത്സംഘ വിവരം ഞെട്ടിക്കുന്നത്

വയനാട് സ്വദേശി അമ്മുവെന്ന സ്ത്രീയായിരുന്നു കൂട്ടത്തില്‍ ടെറര്‍. പീഡനം എന്താണെന്ന് അവരില്‍ നിന്നും കൂടുതല്‍ അറിഞ്ഞെന്ന് കളമശ്ശേരി ബലാത്സംഘ കേസില്‍പ്പെട്ട യുവതിയുടെ രഹസ്യ മൊഴി. അമ്മുവിനൊപ്പം മൂന്നു പേരും കൂടിയുണ്ടായിരുന്നു. പിറ്റേദിവസം കൂടുതല്‍ ആളുകള്‍ മുറിയിലേക്ക് വന്നതോടെ ബിയര്‍കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ലോഡ്ജില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞത്. പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനുള്ള ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് യുവതിക്കില്ല. ഇപ്പോഴും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എന്നാല്‍, ഭര്‍ത്താവിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

യുവതി നേരിട്ടത് കൊടിയ പീഡനങ്ങളാണെന്നാണ് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണ് കൂടുതല്‍ ഉപദ്രവിച്ചതെന്ന് യുവതി പറഞ്ഞതായി ഭര്‍ത്താവ് വ്യക്തമാക്കുന്നു. യുവതികളെ ഇങ്ങനെ കെണിയില്‍പ്പെടുത്തി സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് പൊലീസ് കരുതുന്നത്.

യുവതിയുടെ ഭര്‍ത്താവ് പറഞ്ഞത്

നേരത്തെ അധ്യാപികയായി ജോലി ചെയ്തിരുന്ന യുവതി ജോലി നഷ്ടമായതിനു ശേഷം പുതിയ ജോലി തേടുന്ന സമയത്താണ് സ്പായില്‍ മാനേജരുടെ ഒഴിവുണ്ടെന്ന പരസ്യം ഒഎല്‍എക്‌സില്‍ കാണുന്നത്. ഇവരുടെ ഭര്‍ത്താവ് ടാക്‌സി ഡ്രൈവറാണ്. അന്നു രാവിലെ മൂന്നാറിലേക്ക് ടൂറിസ്റ്റുകളേയും കൊണ്ട് അദ്ദേഹം യാത്ര പോയിരുന്നു. ഇതിനിടയില്‍ ഒരു ജോലി ഒഴിവുണ്ടെന്നും ഇന്റര്‍വ്യൂന് വിളിച്ചിട്ടുണ്ടെന്നും യുവതി ഭര്‍ത്താവിനെ അറിയിച്ചു. രാവിലെ ഇന്റര്‍വ്യൂവിന് പോയ യുവതി 10 മണിയോടെ തിരിച്ചെത്തി ജോലി ലഭിച്ചെന്നും ശമ്പളവും ലൊക്കേഷനും ഉള്‍പ്പെടെ ഭര്‍ത്താവിനെ അറിയിച്ചിരുന്നു.

എന്നാല്‍ 11 മണിയോടെ വീണ്ടും പുറത്തുപോകണമെന്ന് യുവതി പറഞ്ഞു. ആ സമയത്ത് ശാരീരിക ബുദ്ധിമുട്ടുകളും മാനസിക പിരിമുറുക്കവും ഉള്ളതിനാല്‍ പുറത്തുപോകരുതെന്ന് ഭര്‍ത്താവ് വിലക്കിയിരുന്നു. അതിനാല്‍ത്തന്നെ ദേഷ്യപ്പെടാതെ മയത്തിലാണ് താന്‍ സംസാരിച്ചത് എന്ന് ഭര്‍ത്താവ് പറയുന്നു. എന്നാല്‍ തുടര്‍ന്ന് ഭര്‍ത്താവ് വിളിച്ചെങ്കിലും യുവതി ഫോണ്‍ എടുത്തില്ല. ഇതിനിടെ, ഭര്‍ത്താവ് അയല്‍ക്കാരെയും വീട്ടുടമയേയും വിവരം അറിയിച്ചു. വീട് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നുനോക്കിയെങ്കിലും യുവതിയെ അവിടെ കണ്ടില്ല.

പിറ്റേന്ന് വൈകിട്ട് ആറുമണിയോടെയാണ് യുവതി ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ എടുക്കുന്നത്. ഇടപ്പള്ളിയിലുണ്ടെന്നും കൂട്ടുകാരിയുടെ വീട്ടില്‍ പോയതാണെന്നും ഇതിനിടെ ഫോണിന്റെ ഡിസ്‌പ്ലേ പോയെന്നുമാണ് യുവതി പറഞ്ഞത്. എന്നാല്‍ രാത്രി ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ യുവതി വീട്ടിലുണണ്ട്. ലൈറ്റ് പോലും ഇടാതെ ഇരുട്ടത്ത് മുഖം പൊത്തി കിടക്കുകയായിരുന്നു. മുന്‍പ് കൊച്ചിയില്‍ നിന്ന് വരുമ്പോള്‍ മുഖത്ത് ചൂട് അടിച്ച് നീര് വന്നതാണെന്ന് പറഞ്ഞിരുന്നെങ്കിലും പരിശോധിച്ചപ്പോള്‍ മുഖത്തിന്റെ ഇരുവശങ്ങളും തേനീച്ച കുത്തിയത് പോലെ ഭയങ്കരമായി വീര്‍ത്ത നിലയിലും പൊട്ടിയ പരിക്കുകളോടും കൂടിയുമാണ് കണ്ടത് എന്നു ഭര്‍ത്താവ് പറയുന്നു.

തുടര്‍ന്ന് പലവട്ടം നിര്‍ബന്ധിച്ചു ചോദിച്ച ശേഷമാണ് താന്‍ നേരിട്ട ക്രൂരമായ പീഡനവിവരങ്ങള്‍ യുവതി ഭര്‍ത്താവിനോട് വെളിപ്പെടുത്തിയത്. പ്രതികള്‍ ഫോണ്‍ കൈക്കലാക്കി ലോക്ക് അഴിച്ച് വച്ചിരിക്കുകയായിരുന്നു. ഇന്റര്‍വ്യൂ സമയത്ത് മാനേജര്‍ എന്നു പരിചയപ്പെടുത്തിയ യുവതി വിളിച്ചതു കൊണ്ടാണ് അവിടേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ ബിയറും ഐസ്‌ക്രീമും നല്‍കി. ഈ ഐസ്‌ക്രീമില്‍ ലഹരി കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേന്ന് രാവിലെ ബോധം വരുമ്പോഴാണ് താന്‍ നേരിട്ട അവസ്ഥ യുവതി അറിയുന്നത്.

ഇതിനിടെ, ലോഡ്ജില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ഉപദ്രവിക്കുകയാണ് സംഘം ചെയ്തത്. തന്റെ ദൃശ്യങ്ങള്‍ എല്ലാം പകര്‍ത്തിയിട്ടുണ്ടെന്നും പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. വൈകുന്നേരത്തോടെ കൂടുതല്‍ ആളുകള്‍ മുറിയിലേക്ക് വന്നതോടെ ബിയര്‍ കുപ്പി തല്ലിപ്പൊട്ടിച്ച ശേഷം സ്വയം കുത്തി ആത്മഹത്യ ചെയ്യുമെന്ന് യുവതി പറഞ്ഞപ്പോഴാണ് വിട്ടയയ്ക്കാന്‍ സംഘം തയാറായത്.

ഒളിവിലുള്ള രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാര്‍ത്തികപ്പിള്ളി ഇരിക്കാവ് എസ്ആര്‍ നിവാസില്‍ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കല്‍ കുതിരപ്പറമ്പില്‍ ജിത്ത് മാര്‍ട്ടിന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതില്‍ ശ്രീരാജും ജിത്തും അമ്മുവുമാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. ലോഡ്ജില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമം തടഞ്ഞത് സഞ്ജുവാണ്.

യുവതിയുടെ പ്രാഥമിക മൊഴി മാത്രമാണ് പൊലീസ് എടുത്തിരിക്കുന്നത്. മാനസിക, ശാരീരിക ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ യുവതിയില്‍ നിന്ന് അറിയാന്‍ കഴിയൂ എന്ന് പൊലീസ് വ്യക്താമാക്കി. ഒളിവിലുള്ള രണ്ടു പേരെയും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. ശ്രീരാജ് നാലു സ്പാകള്‍ പങ്കാളിത്തത്തോടെ നടത്തുന്നുണ്ട്. ഇതില്‍ അതിക്രമം നടന്ന ഇടപ്പള്ളി കൂനംതൈ ഉണിച്ചിറയിലുള്ള ഡിലൈറ്റ് ആയുര്‍വേദിക് സ്പാ പൊലീസ് ഇന്നലെ പൂട്ടിച്ചു. ഇതിന്റെ പങ്കാളികളേയും പൊലീസ് വിളിപ്പിക്കും.