Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയ്ക്കു മാത്രം തിട്ടൂരം എന്തിന് ?: വിദ്യാര്‍ത്ഥി രാഷ്ട്രീയം തടയുന്നതെന്തിന് ?; അധികൃതരുടെ നിശബ്ദത ആരെ ഭയന്നിട്ടാണ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 6, 2026, 03:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ എന്നും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ്. പോരാട്ടങ്ങളിലൂടെയും, സമര തീക്ഷണതയിലൂടെയും അവിടുത്തെ വിദ്യാര്‍ത്ഥികള്‍ എപ്പോഴും വാര്‍ത്തയില്‍ ഇടം പിടിക്കും. ഉത്തര്‍പ്രദേശിന്റെ മാത്രമല്ല, ഇന്ത്യയുടെയാകെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അലിഗഢ് യൂണിവേഴ്‌സിറ്റി വേറിട്ടു നില്‍ക്കുന്നുണ്ട്. ഈ യൂണിവേഴ്‌സിറ്റി ഇപ്പോള്‍ വീണ്ടുമൊരു ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. അത് കാമ്പസിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി യൂണിയന്‍ പുനഃസ്ഥാപിക്കണമെന്നതാണ്. ഒപ്പം യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. ഇതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥി അനിശ്ചിതകാല നിരാഹാരസമരം നടത്തുകയാണ്. പ്രതിഷേധം രണ്ടാഴ്ച പിന്നിട്ടു.

സമരം നീളുന്നതിനൊപ്പം സര്‍വകലാശാലാ അധികൃതരുടെ നിശബ്ദത വലിയ പ്രശ്‌നമായി മാറിക്കഴിഞ്ഞു. കാമ്പസില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്കു മാറിയിട്ടുണ്ട്. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന സ്ഥിതി. കേവലം ഒരു ഹോസ്റ്റല്‍ ഭക്ഷണ പരാതിയില്‍ നിന്ന് തുടങ്ങി, സര്‍വകലാശാലയിലെ ജനാധിപത്യാവകാശങ്ങളുടെ പുനഃസ്ഥാപനമെന്ന വലിയ രാഷ്ട്രീയ ആവശ്യത്തിലേക്ക് ഈ സമരം വളര്‍ന്നനിരിക്കുന്നു. ഏഴ് വര്‍ഷമായി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നിട്ട്. ഇതാണ് എ.എം.യുവിലെ പ്രധാന വിഷയം. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലും കാമ്പസ് ജനാധിപത്യത്തിലും വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് എഎംയു സ്റ്റുഡന്റ്‌സ് യൂണിയന്‍ (AMUSU).

തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി സഭയില്ലാത്തത് വിദ്യാര്‍ഥികളുടെ അവകാശങ്ങളെയും ക്ഷേമപ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിച്ചുവെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പറയുന്നു. കാമ്പസിലെ വികസനങ്ങള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, അക്കാദമിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ അധികൃതരുമായി ഔദ്യോഗികമായി ചര്‍ച്ച നടത്താനും വിദ്യാര്‍ഥികളുടെ ശബ്ദമാകാനും ഒരു യൂണിയന്റെ അഭാവം വലിയ തടസ്സമായി നില്‍ക്കുന്നുവെന്നതാണ് സമരക്കാര്‍ ഉന്നയിക്കുന്ന പ്രധാന വിഷയം. അതു മാത്രമോ, കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കല്‍ മുതല്ി# ക്യാമ്പസ് മാഗസീനിലെ സൃഷ്ടികള്‍ വരെ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകളുടെ അടിസ്ഥാനമാണ്.

സെപ്റ്റംബര്‍ 14നു ശേഷം ഹോസ്റ്റലുകളില്‍ വിളമ്പിയ ഭക്ഷണത്തിന്റെ മോശം ഗുണനിലവാരത്തെച്ചൊല്ലി നിരവധി പരാതികള്‍ ഉണ്ടായി. ഇവിടെ നിന്നുമാണ് പ്രശ്‌നങ്ങളുടെ തുടക്കം. അബ്ദുല്ല ഹാള്‍, വുമന്‍സ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ പുഴുക്കളെയും പ്രാണികളെയും കണ്ടെത്തിയതായി ആരോപിച്ച് പ്രതിഷേധിച്ചു. ഇതിനുമുമ്പ് ആണ്‍കുട്ടികളുടെ ഹോസ്റ്റലിലും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ബോയ്‌സ് ഹോസ്റ്റലില്‍ പരാതി ഉയര്‍ന്നപ്പോള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അത്താഴം കഴിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.

എന്നാല്‍ വുമന്‍സ് കോളജിലെ വിദ്യാര്‍ഥിനികളുടെ പ്രതിഷേധത്തിനിടെ അധികൃതരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റവും കയ്യേറ്റവും ഉണ്ടായതായി പ്രതിഷേധക്കാര്‍ ആരോപിച്ച. പിന്നാലെയാണ് വിദ്യാര്‍ഥി പ്രതിനിധിയായ യാസിര്‍ ഫഹദിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ ഭരണകൂടത്തിന് നിവേദനം നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം സമരം കാമ്പസിലുടനീളം വ്യാപിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയതിന് പിന്നാലെ, സര്‍വകലാശാലാ അധികൃതര്‍ യാസിര്‍ ഫഹദിനെ സസ്‌പെന്‍ഡ് ചെയ്തു. കാരണം കാണിക്കല്‍ നോട്ടീസ് പോലുമില്ലാതെ എടുത്ത നടപടിയെ വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തു. വുമന്‍സ് കോളജിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു, സര്‍വകലാശാല ഭരണകൂടത്തെ എതിര്‍ത്തു, നിയമവിരുദ്ധമായ പ്രതിഷേധങ്ങളില്‍ ഏര്‍പ്പെട്ടു, വഴി തടസ്സപ്പെടുത്തി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി തുടങ്ങിയവയാണ് യാസിര്‍ ഫഹദിനെതിരെ സര്‍വകലാശാല ആരോപിച്ച കുറ്റങ്ങള്‍. പ്രതികാരനടപടിയായുള്ള സസ്‌പെന്‍ഷനിലും അധ്യാപകരുടെയും അധികൃതരുടെയും നിലപാടില്‍ പ്രതിഷേധിച്ചും യാസിര്‍ ഫഹദ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. 14 ദിവസമായി നിരാഹാര സമരം തുടരുന്ന യാസിറിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്.

വിദ്യാര്‍ഥി യൂണിയന്‍ എന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനു മാത്രമല്ല, മറിച്ച് വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണത്തിനുള്ള ഔദ്യോഗിക സംവിധാനം കൂടിയാണ്. ജനാധിപത്യ രാജ്യത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ഏറെ പങ്കുണ്ട്. രാജ്യത്തെയും സംസ്ഥനങ്ങലിലെയും ജനപ്രതിനിധികള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു വന്നവരാണ്. അവകാശങ്ങലെ കുറിച്ചുള്ള ബോധം. രാജ്യ സ്‌നേഹം. സംഘടനാ ശേഷി, കലാപരമായ കഴിവ് അങ്ങനെയെല്ലാം യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ കിട്ടും. ഹോസ്റ്റല്‍ സാഹചര്യങ്ങള്‍, ഭക്ഷണത്തിന്റെ ഗുണനിലവാരം, ഫീസ് വര്‍ധനവ്, അക്കാദമിക പ്രശ്‌നങ്ങള്‍ എന്നിവ സര്‍വകലാശാലയുടെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹരിക്കാനും ഒരു തിരഞ്ഞെടുക്കപ്പെട്ട സമിതി അത്യാവശ്യമാണ്.

ReadAlso:

കളമശ്ശേരി സ്പാ ബലാത്സംഘ കേസിലെ ടെറര്‍ അവളാണ് ?: കൂടുതല്‍ ആളുകള്‍ മുറിയിലേക്ക് വന്നതോടെ ആത്മഹത്യാ ഭീഷണി മുഴക്കി; മയക്കുമരുന്നിട്ട് ഐസ്‌ക്രീം കുടിപ്പിച്ച് പീഡിപ്പിച്ചു; ബലാത്സംഘ വിവരം ഞെട്ടിക്കുന്നത്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഡാമേജ് കണ്‍ട്രോള്‍’നടപടികള്‍ ?: വീണ്ടും ദുരിതത്തിലാക്കുന്നത് ഡല്‍ഹിയിലെ ജനങ്ങളെ ?

അറബിക്കടലില്‍ തീര സേനയുടെ ‘ഓപ്പറേഷന്‍’: ഇറാനിയന്‍ ബോട്ടും 3000 കോടിയുടെ മയക്കുമരുന്നും 5 പാക്കിസ്ഥാന്‍ പൗരന്‍മാരും പിടിയില്‍

ബാറുകാരേ രാത്രി 10 മണിവരെ മതി കച്ചോടം ?: ഇടതുസര്‍ക്കാരിന്റെ നീട്ടലിന് യു.ഡി.എഫിന്റെ വെട്ട് ?; പക്ഷെ, ബാറിന്റെ എണ്ണം കുറയ്ക്കില്ല

വിദേശ ജോലി തട്ടിപ്പ്: പ്രതി പാര്‍വതി മായ ഷാജി പുറത്തേക്ക് ?; തട്ടിപ്പിന്റെ പരാതി പ്രവാഹം നിലയ്ക്കുന്നില്ല

യൂണിയന്റെ അഭാവത്തില്‍ വിദ്യാര്‍ഥികളുടെ വ്യക്തിഗത പരാതികള്‍ ഭരണകൂടം അവഗണിക്കുകയോ അല്ലെങ്കില്‍ അടിച്ചമര്‍ത്തുകയോ ചെയ്യുന്നുവെന്ന തോന്നല്‍ കാമ്പസില്‍ ശക്തമാണ്. ദിവസങ്ങള്‍ പിന്നിടുന്തോറും സമരം കാമ്പസിന് പുറത്തേക്കും ശ്രദ്ധ നേടുകയാണ്. ഫ്രറ്റേണിറ്റി, എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥിസംഘടനകളും നിരവധി എംപിമാരും എംഎല്‍എമാരും പൂര്‍വ്വ വിദ്യാര്‍ഥി നേതാക്കളും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. കാമ്പസിലെ ഡക്ക് പോയിന്റ് കേന്ദ്രീകരിച്ച്, സര്‍ സയ്യിദ് അഹമ്മദ് ഖാന്റെയും ചെ ഗുവേരയുടേയും ചിത്രങ്ങളും മുദ്രാവാക്യങ്ങളും നിറഞ്ഞ ഈ പ്രദേശം വിദ്യാര്‍ഥികള്‍ക്കിടയില്‍ മിനി ജന്തര്‍ മന്തര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

സമരം രണ്ടാം വാരത്തിലേക്ക് കടന്നതോടെ പ്രതിഷേധ സ്ഥലത്ത് ചില സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ എത്തുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. സമരം തകര്‍ക്കാനും അട്ടിമറിക്കാനും സര്‍വകലാശാലാ അധികൃതരുടെ ഒത്താശയോടെയാണ് ചിലരെ സമരപ്പന്തലില്‍ എത്തിച്ചതെന്നും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഇവരാണെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. അനധികൃതമായി കാമ്പസില്‍ തുടരുന്ന ചിലര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

Tags: ALIGHAD MUSLIM UNIVERSITYHOSTEL MESSWHO IS YASIRSTRIKEANWESHANAM NEWSSTUDENTS UNIONഅന്വേഷണം മലയാളം

Latest News

ഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ, ലോകായുക്തയില്‍ നിലപാട് വ്യക്തമാക്കി

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ല’; രാഹുൽ ഗാന്ധി

എയിംസിന് അനുയോജ്യമായ സ്ഥലം സുരേഷ്‌ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ; മന്ത്രി കെ മുരളീധരൻ

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: കേന്ദ്ര ഇടപെടല്‍ തേടി സംസ്ഥാനം, കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തും

അഭിഭാഷക നല്‍കിയ പീഡന പരാതി കൊണ്ടു നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരേ കേസ് എടുക്കണം: ജെബി മേത്തര്‍ എം.പി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies